നാദാപുരം: ഇരട്ടക്കുട്ടികളെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പടുത്തിയ സംഭവം. പ്രതിയായ മാതാവിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ രീതി, കുട്ടികളെ കിണറ്റില്‍ എറിഞ്ഞ സ്ഥലം, സമയം എന്നിവ മുംതാസ് പൊലീസിനോട് വ്യക്തമാക്കി. സെപ്റ്റംബര്‍ 27ന് രാത്രി ഒമ്ബതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത് . മൂന്ന് വയസ്സുള്ള ഇരട്ടക്കുട്ടികളായ മുഹമ്മദ് റസ്വിന്‍, ഫാത്തിമ നൗഹ എന്നിവരെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു . സംഭവസമയത്ത് വീടിന്റെ മുകള്‍നിലയിലാണ് കുട്ടികളോടൊപ്പം ഇവര്‍ ഉണ്ടായിരുന്നത്. വീട്ടിലുണ്ടായിരുന്ന ഭര്‍തൃസഹോദരിയും മാതാവും താഴത്തെ മുറികളിലായിരുന്നു.വീടിന് പിറകുവശത്തെ വാതില്‍ തുറന്ന് തറവാടിന് വീടിനോട് ചേര്‍ന്ന കിണറ്റില്‍ എറിയുകയായിരുന്നുവെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു.
