16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചു: ബയോളജി അധ്യാപകന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത : ട്യൂഷന്‍ ക്ലാസിനിടെ അധ്യാപകന്‍ 16 കാരിയായ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് ബയോളജി അധ്യാപകനായ 40-കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന് വേണ്ടി അധ്യാപകന്റെ വീട്ടിലെത്തിയ സമയത്താണ് പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നു.

കൊല്‍ക്കത്ത എക്പാല്‍ബോറ പ്രദേശത്താണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പരീക്ഷക്ക് മുന്നോടിയായാണ് കുട്ടി അധ്യാപകന്റെ അടുത്ത് ബയോളജി ക്ലാസിന് പോയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടി രഹസ്യമൊഴി നല്‍കി. പോക്‌സോ നിയമ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *