ചെന്നൈ: ഹിന്ദി ഭാഷ സംബന്ധിച്ച വിവാദവും, ഉത്തരേന്ത്യ- ദക്ഷിണേന്ത്യ-വാദവും രൂക്ഷമായിക്കൊണ്ടിരിക്കേ നടന്‍ കമല്‍ ഹാസന്‍ നടത്തിയ പ്രതികരണം ചര്‍ച്ചയായവുകയാണ്.
ഹിന്ദി ഭാഷയുടെ പേരില്‍ നടന്‍മാരായ അജയ് ദേവ്ഗണും കിച്ചാ സുദീപും തമ്മിലുള്ള തര്‍ക്കെ ഏറെ ചര്‍ച്ചയാവുകയും ചെയ്ത സാഹചര്യത്തില്‍ക്കൂടിയാണ് കമലിന്റെ പ്രതികരണം.
”ഞാന്‍ ഇന്ത്യന്‍, നിങ്ങള്‍ എന്താണ്. താജ് മഹല്‍ എന്റേതാണെങ്കില്‍ മധുരൈ ക്ഷേത്രം നിങ്ങളുടേത്. കാശ്മീര്‍ എന്റേതാണെങ്കില്‍ കന്യകുമാരി നിങ്ങളുടേത്” എന്നാണ് കമല്‍ പറഞ്ഞത്.കമല്‍ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന സിനിമയുടെ പ്രചാരണ ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കര്‍ണാടക തക് എന്ന വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ കെ.ജി.എഫ്, പുഷ്പ പോലുള്ള ചിത്രങ്ങള്‍ രാജ്യാന്തര തലത്തില്‍ ശ്രദ്ധനേടുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് സുദീപ് ഹിന്ദി ദേശീയ ഭാഷയല്ലെന്ന് പറഞ്ഞത്. ഇതോടെയാണ് വിവാദം തുടങ്ങിയത്. ഹിന്ദി സിനിമകളെ എന്തുകൊണ്ടാണ് പാന്‍ ഇന്ത്യന്‍ സിനിമകളെന്ന് വിളിക്കാത്തതെന്നും ഇന്ന് ഏത് സിനിമയാണ് അവരുടെ പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം ലഭിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.
