പാകിസ്ഥാന് തിരിച്ചടി നല്കും: സുരേഷ് ഭാംറെ

ന്യൂഡല്‍ഹി: പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കുമെന്ന് പ്രതിരോധ സഹമന്ത്രി സുരേഷ് ഭാംറെ. ഉറിയില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടില്ല. സൈനിക താവളങ്ങളില്‍ സുരക്ഷ കൂട്ടും. ഭീകരതയെ പിന്തുണയ്ക്കുന്ന പാക് നിലപാട് ഐക്യരാഷ്ട്രസഭയില്‍ തുറന്നു കാട്ടും. 26ന് ചേരുന്ന ജനറല്‍ അസംബ്ലിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉറി ഭീകരാക്രമണ പശ്ചാത്തലത്തില്‍ സൈനികമായും നയതന്ത്രനിലയിലും പാകിസ്ഥാന് ശക്തമായ തിരിച്ചടി നല്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചിരുന്നു. പാക് അധീനകശ്മീരിലെ ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിക്കുക അതിര്‍ത്തിക്ക് സമീപം തമ്പടിച്ചിട്ടുള്ള ഭീകരരെ കടന്നാക്രമിക്കുക എന്നിവയാണ് ഇന്ത്യ ആലോചിക്കുന്നത്. എന്നാല്‍ പത്താന്‍ കോട്ട് ആക്രമണത്തിന് ശേഷം ഭീകര ക്യാംപുകള്‍ അതിര്‍ത്തിയില്‍ നിന്ന് 25 കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി ജനവാസ കേന്ദ്രത്തിലാക്കിയിട്ടുണ്ട്. അക്രമിച്ചാല്‍ സാധാരണക്കാരെയും ബാധിക്കുമെന്നതിനാല്‍ പെട്ടെന്ന് തീരുമാനമെടുക്കാനിടയില്ല.

Leave a Reply

Your email address will not be published. Required fields are marked *