കോട്ടുളി : കോട്ടുളിയില്‍ പമ്ബ് ജീവനക്കാരനെ കെട്ടിയിട്ട് മര്‍ദ്ദിച്ച് അന്‍പതിനായിരം രൂപ കവര്‍ന്നു. മോഷ്ടാവ് ജീവനക്കാരനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
സംശയം തോന്നിയ സെക്യൂരിറ്റി ജീവനക്കാരന്‍ പമ്ബിന്റെ പരിസരത്ത് പരിശോധന നടത്തുന്നതിനിടെ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മുളകുപൊടി വിതറിയശേഷമായിരുന്നു ആക്രമണം
വ്യാഴാഴ്ച പുലര്‍ച്ചെയോടെ ആയിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവ് മല്‍പ്പിടിത്തത്തിലൂടെ സെക്യൂരിറ്റി ജീവനക്കാരനെ കീഴ്‌പ്പെടുത്തിയ ശേഷം കൈകള്‍ ബന്ധിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപയാണ് മോഷണം പോയത്. സെക്യൂരിറ്റി ജീവനക്കാരന്റെ കൈയില്‍ ഒരു ലക്ഷത്തോളം രൂപ ഉണ്ടായിരുന്നതായാണ് വിവരം. ഇത് നഷ്ടപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
