തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയ്ക്കെതിരെ സ്വപ്ന മൊഴി നല്‍കിയത് പി.സി ജോര്‍ജിന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് വെളിപ്പെടുത്തി സരിതാ നായര്‍ രംഗത്ത്.
മുഖ്യമന്ത്രിക്കെതിരെ, സ്വപ്നയ്ക്ക് വേണ്ടി മൊഴി നല്കാന് തന്നോട് പി.സി ജോര്‍ജ് ആവശ്യപ്പെട്ടന്നും, ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് സംസാരിച്ചതെന്നും അവര്‍ പറഞ്ഞു.
‘സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലില്‍വച്ച് അറിയാം. അതിനാല്‍ ഞാന്‍ പിന്മാറുകയായിരുന്നു. എന്നാല്‍, സ്വപ്നയും ജോര്‍ജും എറണാകുളത്ത് കൂടിക്കാഴ്ച നടത്തി. ഫെബ്രുവരി മുതല്‍ ഗൂഢാലോചന നടന്നതായി അറിയാം. സ്വപ്നയ്ക്ക് നിയമ സഹായം നല്‍കുന്നത് പി.സി ജോര്‍ജാണ്’, സരിത എസ് നായര്‍ പൊലീസിനോട് പറഞ്ഞു.
അതേസമയം, സ്വപ്നയോട് സംസാരിച്ചിട്ടില്ലെന്നും, പി.സി ജോര്‍ജാണ് ഈ വിഷയത്തില്‍ താനുമായി നേരിട്ട് ഇടപെട്ടതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
