മലപ്പുറം: കെ.എസ്.ആര്‍.ടി.സിയില്‍ പുതുതായി രൂപീകരിക്കുന്ന ക്ലസ്റ്റര്‍ ബ്ലോക്ക് സംവിധാനത്തില്‍ മലപ്പുറം ജില്ലയിലെ ആസ്ഥാനം മലപ്പുറത്തു തന്നെ നിലനിര്‍ത്തുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ നിയമസഭ മന്ദിരത്തിലെ മന്ത്രിയുടെ ചേമ്പറില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം. പി.ഉബൈദുള്ള എം.എല്‍.എയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് മന്ത്രി യോഗം വിളിച്ചത്.
നേരത്തെ മലപ്പുറം നിലമ്പൂര്‍,പൊന്നാനി , പെരിന്തല്‍മണ്ണ എന്നീ നാലു ഡിപ്പോകള്‍ ചേര്‍ത്ത് പെരിന്തല്‍മണ്ണ ആസ്ഥാനമായി പുതിയ ക്ലസ്റ്റര്‍ രൂപീകരിച്ച് മാനേജിംഗ് ഡയറക്ടര്‍ .
ഉത്തരവിറക്കിയിരുന്നു.
പൂര്‍ത്തീകരിക്കാത്ത ബസ് ടെര്‍മിനലിലെ അസൗകര്യങ്ങള്‍ പറഞ്ഞാണ് ആസ്ഥാനം മലപ്പുറത്തു നിന്ന് മാറ്റി ഉത്തരവിറക്കിയത്. ഇതിനെ തുടര്‍ന്നാണ് എം.എല്‍.എ. വിഷയത്തില്‍ ഇടപെട്ടത്.
കെ.എസ് ആര്‍.ടി.സി ബസ് ടെര്‍മിനല്‍ കം ഷോപ്പിംഗ് നിര്‍മ്മാണ പുരോഗതികളും യോഗം വിലയിരുത്തി. ബാക്കിയുള്ള പ്രവൃത്തികള്‍ ആറു മാസത്തിനകം പൂര്‍ത്തീകരിക്കും.
യോഗത്തില്‍ ഗതാഗത വകുപ്പ് സെക്രട്ടറിയും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകര്‍ ഐ.എ.എസ്, കെ.എസ്.ആര്‍.ടി.സി ജനറല്‍ മാനേജര്‍ കെ.എ.സന്തോഷ് കുമാര്‍ , ചീഫ് എഞ്ചിനീയര്‍ ജീവരാജ്, എസ്‌റ്റേറ്റ് ഓഫീസര്‍ ഉദയകുമാര്‍ , മനേഷ് ആര്‍, ടോമി കോശി അലക്‌സ് കണ്‍സള്‍ട്ടിംഗ് ഏജന്‍സിയായ എച്ച്.എല്‍.എല്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
