പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രം, നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് പി രാജീവ്

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ്. പി സി ജോര്‍ജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്നത് ആരോപണം മാത്രമാണ്.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ.

കേസ് അന്വേഷണം വേഗത്തിലാകുന്നത് നല്ലതല്ലേ. എല്ലാ കേസ് അന്വേഷണവും വേഗത്തില്‍ നടക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം എ കെ ജി സെന്റര്‍ അക്രമണത്തില്‍ അന്വേഷണം നടക്കുന്നുവെന്നും പ്രതികളെ ഉടന്‍ പിടികൂടുമെന്നും വ്യക്തമാക്കി.

അതേസമയം പിസി ജോര്‍ജിനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരി. പരാതിക്ക് പിന്നില്‍ ഒരു ഗൂഢാലോചനയുമില്ല. രക്ഷകനായി എത്തിയ ആളില്‍ നിന്നും മോശം അനുഭവമുണ്ടായി.

ഒരു പ്രത്യേക സാഹചര്യത്തില്‍ പൊലീസിനോട് വെളിപ്പെടുത്തേണ്ടി വന്നു. ഫെബ്രുവരിയില്‍ നടന്ന സംഭവത്തിലാണ് പരാതി നല്‍കിയിരിക്കുന്നത്. താന്‍ കഷ്ടപ്പെട്ട് ജീവിക്കുന്ന സ്ത്രീയാണെന്നും, തനിക്ക് രാഷ്ട്രീയ പിന്‍ബലമില്ലെന്നും പരാതിക്കാരി.

Leave a Reply

Your email address will not be published. Required fields are marked *