സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്; സൗദി അറേബ്യയില്‍ മങ്കി പോക്സ് സ്ഥിരീകരിച്ചു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

വ്യാഴാഴ്ചയാണ് റിയാദില്‍ കേസ് റിപ്പോര്‍ട്ടു ചെയ്തത്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

രോ​ഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്‍ക്ക് അയച്ചിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും രോഗ ലക്ഷണങ്ങളില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇന്നലെ കേരളത്തിലും മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. യുഎഇയില്‍ നിന്നു വന്ന കൊല്ലം സ്വദേശിക്കാണ് രോ​ഗം. ഇയാള്‍ക്കൊപ്പം വിദേശത്തുണ്ടായിരുന്ന ആള്‍ക്ക് മങ്കി പോക്സ് സ്ഥിരീകരിച്ചിരുന്നു. നാല് ദിവസം മുന്‍പാണ് ഇയാള്‍ യുഎഇയില്‍ നിന്ന് നാട്ടില്‍ എത്തിയത്. തൊരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് ഇയാള്‍ ചികിത്സയില്‍ കഴിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *