കൊച്ചി: ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കുന്നതില്‍ വിട്ടുവീഴ്ച പാടില്ലെന്ന് ഹൈക്കോടതി .
പരാതി ലഭിച്ചാല്‍ പോലീസ് വേഗത്തില്‍ നടപടി സ്വീകരിക്കണം. ഇര പറയുന്ന സ്ഥലത്ത് വെച്ച് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ മാത്രമേ മൊഴി എടുക്കാന്‍ പാടുള്ളൂവെന്നും, ഒരു കാരണവശാലും ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തരുതെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഇരയുടെ സഹായത്തിനായി ഒരു പോലീസ് ഉദ്യോഗസ്ഥയെ ചുമതലപ്പെടുത്തണം.ഇക്കാര്യങ്ങളില്‍ വിട്ടു വീഴ്ച പാടില്ലെന്നും കോടതി വ്യക്തമാക്കി. ടോള്‍ഫ്രീ നന്പര് ആയ 112 , പോലീസ് കണ്ട്രോള് റൂം നന്പര് ആയ 100 ലേക്കോ ലൈംഗീകാതിക്രമം സംബന്ധിച്ച പരാതി അറിയിക്കാമെന്നും ഈ നന്പറുകള്‍ കാര്യക്ഷമമാക്കണമെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
