വ്യത്യസ്തമായ ശാരീരിക പ്രത്യേകതകളോടെ ജനിച്ച ചാര്‍ലി റൂസോയ്ക്ക് തന്റെ സ്വപ്നങ്ങള്‍ എത്തിപ്പിടിക്കുന്നതിന് ഒരിക്കലും തന്റെ ശരീരം തടസമായില്ല. കൗമാര പ്രായത്തിലാണ് അവളുടെ അമ്മ ചാര്‍ലിയെ ഗര്‍ഭം ധരിച്ചത്. കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ അവര്‍ ഗര്‍ഭഛിദ്രം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ ഗര്‍ഭഛിദ്രത്തെ ഭ്രൂണാവസ്ഥയിലുള്ള ചാര്‍ലി അതിജീവിച്ചു. അങ്ങനെ അവള് പിറന്നു, ഒരു കൈയും പകുതി കാലുമായിട്ടായിരുന്നു ചാര്‍ലിയുടെ ജനനം. കാനഡയിലെ ക്യൂബെക്കിലെ റൂയിന്നോറണ്ടയിലാണ് ചാര്‍ലി ഇപ്പോള്‍ ജീവിക്കുന്നത്.
ശാരീരികമായി വളരെയേറെ പ്രത്യേകതകളുണ്ടായിട്ടും ഒരാ സാധാരണ കുട്ടിയെപ്പോലെയായിരുന്നു ചാര്‍ലിയുടെ വളര്‍ച്ച. കൗമാര പ്രായത്തിലെത്തിയപ്പോള്‍ മകളോട് നടന്നതെല്ലാം അമ്മ തുറന്നു പറഞ്ഞു. ആശുപത്രിയില്‍വെച്ച് ഗര്‍ഭഛിദ്രം നടത്തുന്നതിനിടെ സംഭവിച്ച കൈപ്പിഴയാണ് ചാര്‍ലിയുടെ ജനനത്തിന് ഇടയാക്കിയത്. അമ്മയ്ക്ക് വേണമെങ്കില്‍ കേസ് കൊടുക്കാമായിരുന്നു. എന്നാല്‍ അതൊന്നും ചര്‍ച്ചയാക്കാനോ പ്രശ്നങ്ങളുണ്ടാക്കാനോ അമ്മയ്ക്ക് താല്പര്യം ഉണ്ടായിരുന്നില്ലെന്ന് ചാര്‍ലി പറയുന്നു.
തന്റെ ശാരീരിക അവസ്ഥയെക്കുറിച്ച് ഓര്‍ത്ത് ഒരിക്കലും ദുഖിച്ചിട്ടില്ലെന്ന് ചാര്‍ലി പറയുന്നു. തന്നെ വേര്‍തിരിച്ചു കാണുന്നവരായിരുന്നില്ല മാതാപിതാക്കള്‍. തനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ടായിരുന്നുവെന്ന് യുവതി പറയുന്നു. സാധാരണ സ്കൂളില്‍ നിന്നാണ് വിദ്യാഭ്യാസം നേടിയത്. ഒരുപാട് സുഹൃത്തുക്കള്‍ സ്കൂളില്‍ ഉണ്ടായിരുന്നു. കുട്ടിക്കാലത്ത് കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും കൗമാരപ്രായത്തില്‍ എത്തിയപ്പോള്‍ തന്നെ ഡേറ്റ് ചെയ്യാനോ പ്രണയിക്കാനോ ആരും ഉണ്ടായിരുന്നില്ലെന്ന് യുവതി പറഞ്ഞു.
കൂട്ടുകാരികള്‍ ഡേറ്റിങ്ങിന് പോകുമ്പോള്‍ തന്നെ പ്രണയിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. തനിക്ക് പ്രണയിക്കണമെന്നും ഡേറ്റ് ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ഭിന്നശേഷിക്കാരിയായ തന്നെ ആര് പ്രണയിക്കുമെന്നായിരുന്നു ചിന്ത. എന്നാല്‍ പിന്നീട് അത്തരം ചിന്തകളെ പിന്തുടരുന്നത് ഒഴിവാക്കി. ഒരു റേഡിയോ ഹോസ്റ്റായാണ് ചാര്‍ലി ഇപ്പോള്‍ ജോലി ചെയ്യുന്നത്. മെക്സിക്കോ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്ക് ചാ!ര്‍ലി ഇപ്പോള്‍ സ്ഥിരമായി യാത്ര ചെയ്യാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ ആരാധകരും നിരവധിയാണ്.
