മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണ് പരിപാടി; രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ ഷംസീര്‍ എം എല്‍ എ

ബത്തേരി: കോണ്‍ഗ്രസ് നേതാവും വയനാട് എം പിയുമായ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ എ എന്‍ ഷംസീര്‍ എം എല്‍ എ. തല പോയ തെങ്ങിനാണ് വളമിട്ടതെന്നെന്ന് കേരളത്തില്‍ നിന്ന് 19 പേരെ വിജയിപ്പിച്ച ജനങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായെന്ന് അദ്ദേഹം പരിഹസിച്ചു.

“രാഹുല്‍ ഗാന്ധിയുടെ പരിപാടി എന്താ? മാനന്തവാടിയില്‍ വരിക പഴം പൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക, കല്‍പ്പറ്റയില്‍ വരിക പഫ്സ് തിന്നുക എന്നതാണ് എം പിയുടെ പരിപാടി. ഇതാണോ നേതാവില്‍ നിന്ന് പ്രതീക്ഷിക്കുന്നത്.”- എം എല്‍ എ ചോദിച്ചു.

രാഹുല്‍ ഗാന്ധിയെന്ന രാഷ്ട്രീയക്കാരനെവിടെയെന്നും ഷംസീര്‍ ചോദിച്ചു. “എസ് എഫ്‌ ഐ കുട്ടികളുടെ ഭാഗത്തുനിന്ന് ചില തെറ്റുകള്‍ ഉണ്ടായി. അവര്‍ മാപ്പ് പറഞ്ഞെങ്കിലും, രാഹുല്‍ ഗാന്ധി ഓടിയെത്തി. എന്നാല്‍ രാജ്യമെങ്ങും മതന്യൂനപക്ഷം ആക്രമിക്കപ്പെടുമ്ബോള്‍ രാഹുല്‍ ഗാന്ധി എവിടെയാണ്.”- ഷംസീര്‍ ചോദിച്ചു. ഡി വൈ എഫ് ഐയുടെ ഫ്രീഡം സ്ട്രീറ്റ് പരിപാടിയില്‍ സംസാരിക്കവേയായിരുന്നും എം എല്‍ എയുടെ പരിഹാസം.

Leave a Reply

Your email address will not be published. Required fields are marked *