തിരുവനന്തപുരം: ബി.ജെ.പിയും സി.പി.എമ്മും സ്വാതന്ത്ര്യ സമരത്തെ ചോദ്യം ചെയ്തവരാണെന്നും ഇരുവര്‍ക്കും ജനാധിപത്യത്തോട് ബഹുമാനമില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.
സുധാകരന്‍ പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഭരണത്തില്‍ പാര്‍ലമെന്റ് ജനാധിപത്യത്തിന്റെ ശവകല്ലറയായി. പാര്‍ലമെന്റിലെ വെറും അതിഥിയായി പ്രധാനമന്ത്രി മാറി. ഭരണം കിട്ടിയ ശേഷമാണ് സി.പി.എമ്മും ബി.ജെ.പിയും സ്വാതന്ത്ര്യ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. സ്വാതന്ത്ര്യ ദിനത്തെ കരിദിനമായി ആചരിച്ചവരാണ് സി.പി.എം. ബി.ജെ.പിക്ക് സ്വാതന്ത്ര്യ പോരാട്ടത്തില്‍ പങ്കാളിത്തമില്ല. സ്വാതന്ത്ര്യ സമരപോരാട്ടം കോണ്‍ഗ്രസിന് മാത്രം ആവകാശപ്പെട്ടതാണ്.
ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കാണ് കെ.പി.സി.സി ആഹ്വാനം ചെയ്തത്. ജയ്‌ഹോ റേഡിയോയുടെ സ്വിച്ച് ഓണ്‍ കെ. സുധാകരന്‍ നിര്‍വഹിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിലെ പുഷ്പാര്‍ച്ചനക്ക് ശേഷം വെള്ളയമ്ബലത്ത് നിന്ന് രാവിലെ സേവാദള്‍ വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ കെ.പി.സി.സിയിലേക്ക് സ്വാതന്ത്ര്യ പദയാത്രയും സംഘടിപ്പിച്ചു.
എ.കെ. ആന്റണി, രമേശ് ചെന്നിത്തല, എം.എം. ഹസ്സന്‍, കെ. മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ്, എന്‍.ശക്തന്‍, ജി.എസ്.ബാബു,വി.പ്രതാപചന്ദ്രന്‍, ജി.സുബോധന്‍, പഴകുളം മധു, എം.എം. നസീര്‍, പാലോട് രവി, എം.എ.വാഹിദ്, ശരത്ചന്ദ്ര പ്രസാദ്, മണക്കാട് സുരേഷ്, വി.എസ്.ശിവകുമാര്‍,ചെറിയാന്‍ ഫിലിപ്പ്, പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
