സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണന് ചികിത്സയ്ക്കായി ഇന്നു ചെന്നൈയിലേക്കുപോകും.
ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം ചികിത്സ തേടുമെന്നാ ണ് വിവരം.
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയന്, പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ ഇന്നലെ കോടിയേരി താമസിക്കുന്ന ഫ്ളാറ്റിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്നു. മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുടെ സന്ദര്‍ശനത്തോടെയാണ് ചെന്നൈയില്‍ ചികിത്സ നടത്തുന്ന കാര്യത്തില്‍ അന്തിമതീരുമാനമായതെന്നാണ് വിവരം.
