ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃരീതിയെ വിമര്‍ശിച്ച് ഹിമാചല്‍ പ്രദേശ് പിസിസി പ്രസിഡന്റ് പ്രതിഭ സിങ്.
മുതിര്‍ന്ന നേതാക്കളെ കാണാനോ സംസാരിക്കാനോ രാഹുലോ പ്രിയങ്കയോ താല്‍പ്പര്യപ്പെടുന്നില്ലെന്ന് പ്രതിഭ വാര്‍ത്താപോര്‍ട്ടലിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് ദുര്‍ബലപ്പെടാന്‍ രാഹുലിന്റെ ഈ സമീപനം കാരണമായെന്നും പ്രതിഭ കുറ്റപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭ.
ഗുലാംനബി പാര്‍ടി വിട്ടത് അവഗണനമൂലമാണ്.ആനന്ദ് ശര്‍മയെപ്പോലുള്ള നേതാക്കളും അതൃപ്തരാണ്. പാര്‍ടിക്കുവേണ്ടി കൂടുതല്‍ സമയം ചെലവഴിക്കണോ എന്ന് അദ്ദേഹം തീരുമാനിക്കണം. അതിന് തയ്യാറല്ലെങ്കില്‍ ആ സ്ഥാനത്തേക്ക് കടന്നുവരാന്‍ പ്രാപ്തിയുള്ള നിരവധി നേതാക്കളുണ്ട്–- പ്രതിഭ പറഞ്ഞു.
