അബ്ഹ: വയനാട് മേപ്പാടി സ്വദേശി സൗദിയിലെ അബ്ഹയില്‍ നിര്യാതനായി. ഖമീസ് മുശൈത്ത് സഫയര്‍ ഹോട്ടലിന് സമീപം അസ്ഫാര്‍ ട്രാവല്‍സില്‍ ജോലി ചെയ്തിരുന്ന മേപ്പാടി വടുവഞ്ചാല്‍ സ്വദേശി കല്ല് വെട്ട് കുഴിയില്‍ അബൂബക്കറിന്റെ മകന്‍ നൗഫല്‍ (39) ആണ് ഹൃദായാഘാതം മൂലം മരിച്ചത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് അഹ്ലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്തും മക്കളായ ഹന്‍സല്‍ റബ്ബാന്‍, ഇസ മഹ്റ എന്നിവരും ഖമീസ് മുശൈത്തിലുണ്ട്.
