ഇരുപതോളം വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍; പിടിയിലായത് മലപ്പുറം സ്വദേശി ഫൈസല്‍

 ഇരുപതോളം യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അദ്ധ്യാപകന്‍ അറസ്റ്റില്‍. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഫൈസലാണ് (52) പിടിയിലായത്.

തളിപ്പറമ്ബ് പൊലീസാണ് അദ്ധ്യാപകനെ പിടികൂടിയത്. പഠിപ്പിക്കുന്ന സമയത്ത് അദ്ധ്യാപകന്‍ മോശമായി പെരുമാറിയെന്ന കുട്ടികളുടെ പരാതിയിലാണ് അറസ്റ്റ്.

സ്‌കൂള്‍ കൗണ്‍സിലറോടാണ് വിദ്യാര്‍ത്ഥികള്‍ പീഡന വിവരം പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലറും സ്‌കൂള്‍ അധികൃതരും ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയായിരുന്നു.ഇരുപതോളം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെങ്കിലും അഞ്ച് വിദ്യാര്‍ത്ഥികള്‍ മാത്രമാണ് രേഖാമൂലം പരാതി നല്‍കിയതെന്നാണ് വിവരം.

അദ്ധ്യാപകനെ ഇന്നലെയാണ് പിടികൂടിയത്. തളിപ്പറമ്ബ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ നാല് വര്‍ഷമായി യു പി വിഭാഗം അദ്ധ്യാപകനായിരുന്നു ഫൈസല്‍. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ കൗണ്‍സിലിംഗ് നല്‍കുമെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *