‌ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ യുവാക്കളും

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള യുവാക്കളുടെ സംഘവും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതാദ്യമായാണ് അര്‍ജന്റീനയില്‍ നിന്നുള്ള പ്രതിനിധി സംഘം റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കായി ഇന്ത്യയിലെത്തുന്നത്. അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള 12 യുവ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.

പ്പബ്ലിക് ദിന ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി, 2022 ജൂലൈയില്‍, ആറ് ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള 25 യുവ പ്രതിനിധികള്‍ക്ക് ഇന്ത്യ ക്ഷണങ്ങള്‍ അയച്ചിരുന്നു. ഇതേത്തുടര്‍ന്ന് അമേരിക്ക, ബ്രിട്ടന്‍, കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ഒമാന്‍, അര്‍ജന്റീന, ബ്രസീല്‍, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, മൗറീഷ്യസ്, മൊസാംബിക്, നൈജീരിയ തുടങ്ങി 15 രാജ്യങ്ങളില്‍ നിന്നുള്ള യുവ പ്രതിനിധികള്‍ ഇന്ത്യയില്‍ എത്തിയിരുന്നു. ക്ഷണിക്കപ്പെട്ട യുവജനങ്ങള്‍ എന്‍സിസി റിപ്പബ്ലിക് ദിന ക്യാമ്ബിലും പങ്കെടുത്തു.

ഇവരില്‍ നിന്നാണ് അര്‍ജന്റീയിന്‍ സംഘം റിപ്പബ്ലിക് ദിന ആഘോഷത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്. ഇന്ത്യയെക്കുറിച്ചുള്ള അറിവ്, കഴിഞ്ഞ 75 വര്‍ഷത്തെ രാജ്യത്തിന്റെ നേട്ടങ്ങള്‍, ഇന്ത്യയുടെ സംസ്കാരം, ജനങ്ങള്‍ എന്നിവയെക്കുറിച്ചെല്ലാമുള്ള അറിവ് അടിസ്ഥാനമാക്കിയാണ് അര്‍ജന്റീനിയന്‍ എയര്‍ഫോഴ്‌സ് ആന്‍ഡ് ആര്‍മിയില്‍ നിന്നുള്ള യുവാക്കളുടെ സംഘം റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയത്.

ജനുവരി 26 ന് രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. 1950-ല്‍ നമ്മുടെ രാജ്യത്തിന്റെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്‍റെ ഓര്‍മ്മക്കായാണ് ഈ ദിനം ആചരിക്കുന്നത്. ആ ദിവസത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് നമ്മുടെ രാജ്യത്തിന്റെ ക്ഷണം സ്വീകരിച്ച്‌ മുഖ്യാതിഥിയായി എത്തുന്ന വിദേശ നേതാക്കള്‍. എല്ലാ വര്‍ഷത്തേയും പോലെ ചടങ്ങിലെത്തുന്ന മുഖ്യാതിഥി മറ്റ് വിശിഷ്ടാതിഥികളോടൊപ്പം ആഘോഷങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *