കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും

തിരുവനന്തപുരം: ഗുജറാത്ത് ആര്‍.ടി.സിയുടെ മാതൃകയില്‍ കെ.എസ്.ആര്‍.ടി.സിയിലെ ഡീസല്‍ ബസുകള്‍ എല്‍.എന്‍.ജിയിലേക്ക് മാറ്റും.

വഡോദരയിലെ ജി.എസ്.ആര്‍.ടി.സിയുടെ എല്‍.എന്‍.ജി ബസുകള്‍ ഗതാഗതമന്ത്രി ആന്‍റണി രാജുവും സംഘവും നേരില്‍ കണ്ട് വിലയിരുത്തി. പരീക്ഷണത്തിനായി കെ.എസ്.ആര്‍.ടി.സിയുടെ അഞ്ച് ബസുകള്‍ എല്‍എന്‍ജിയിലേക്ക് മാറ്റാന്‍ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനോട് ആവശ്യപ്പെടും.

ഗെയിലും സ്വകാര്യ കമ്ബനിയായ ക്രയോഗ്യാസും ചേര്‍ന്നാണ് ഗുജറാത്ത് ആര്‍ടിസിക്കായി ബസുകള്‍ പരിവര്‍ത്തനം നടത്തി എല്‍എന്‍ജിയാക്കിയത്. ഈ ബസുകള്‍ക്ക് ശരാശരി 5.3 കിലോമീറ്റര്‍ മൈലേജ് ഉണ്ട്. കെഎസ്‌ആര്‍ടിസിയിലെ ഡീസല്‍ ബസുകളുടെ മൈലേജ് പരമാവധി 5 കിലോമീറ്ററാണ്.

എല്‍.എന്‍.ജിയുടേയും, സി.എന്‍.ജിയുടേയും വില കുറയുന്നതിന് അനുസരിച്ചാകും കെഎസ്‌ആര്‍ടിസി ഇത്തരം ഇന്ധനങ്ങളിലേക്ക് ബസുകള്‍ മാറ്റുന്നത്. ഇതിന് വേണ്ടി ഗെയില്‍ ഉദ്യോഗസ്ഥരുമായി ഗതാഗത വകുപ്പ് ചര്‍ച്ച നടത്തും. ഗുജറാത്തുമായുള്ള കരാര്‍ അനുസരിച്ച്‌ ബസിന്‍റെ പരിവര്‍ത്തനം, ഏറ്റെടുക്കുന്ന കമ്ബനി തന്നെയാണ് നടത്തുന്നത്. അതിന് ആവശ്യമായ ചിലവ് ഗെയില്‍ വഹിക്കും.

പകരം അഞ്ച് വര്‍ഷത്തേക്ക് ഇന്ധനം ഗെയിലില്‍ നിന്ന് വാങ്ങണം. കെഎസ്‌ആര്‍ടിസിയിലെ 10 ഡ്രൈവര്‍മാരെ എല്‍.എന്‍.ജി ബസുകളിലെ പരിശീലനത്തിനായി ഗുജറാത്തിലേക്ക് അയക്കാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *