ഉന്നയിച്ചത് ചോദ്യങ്ങള്‍ മാത്രമെന്നു രാഹുല്‍


ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രമാണ് ഇംഗ്ലണ്ടിലെ പ്രസംഗത്തില്‍ ഉന്നയിച്ചതെന്നും ഇപ്പോഴും ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.

അദാനി കുംഭകോണത്തില്‍നിന്ന് ഒളിക്കാനായി ബിജെപി ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി നല്‍കുമെന്നും വിദേശകാര്യമന്ത്രാലയത്തിനായുള്ള പാര്‍ലമെന്‍ററി കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയില്‍ യോഗത്തില്‍ രാഹുല്‍ പറഞ്ഞു.

ഇന്ത്യയുടേത് ആഭ്യന്തര പ്രശ്നമാണെന്നാണ് തന്‍റെ മാതൃവിദ്യാലയമായ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പ്രസംഗത്തില്‍ പറഞ്ഞത്. ഇന്ത്യയിലെ പ്രശ്നങ്ങള്‍ ഇന്ത്യയില്‍ പരിഹരിക്കും.ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളുടെ പേരില്‍ ആര്‍ക്കും തന്നെ ദേശവിരുദ്ധന്‍ ആയി മുദ്രകുത്താന്‍ കഴിയില്ലെന്ന് ശനിയാഴ്ച നടന്ന പാര്‍ലമെന്‍ററി പാനല്‍ യോഗത്തില്‍ അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *