ചലച്ചിത്ര നടി ലെന വിവാഹിതയായി

കൊച്ചി-പ്രമുഖ ചലചിത്ര നടി ലെന വിവാഹിതയായി.ഇന്ത്യന്‍ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്റെ ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണനെ വിവാഹം ചെയ്തതായി ലെന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.ഇന്ത്യന്‍ ബഹിരാകാശ ദൗത്യ സംഘത്തെ പ്രഖ്യാപിച്ചതിനു ശേഷമാണ് പ്രശാന്ത് ബാലകൃഷ്ണനുമായി തന്റെ വിവാഹം നടന്നുവെന്ന് ലെന വെളിപ്പെടുത്തിയത്.2024 ജനുവരി 17നാണ് തങ്ങളുടെ വിവാഹം കഴിഞ്ഞത് എന്നും ലെന അറിയിച്ചു. ഒരു പരമ്പരാഗത ചടങ്ങിലാണ് വിവാഹിതരായതെന്നും ലെന വ്യക്തമാക്കി.
ലെനയുടെ ഇന്‍സ്റ്റ പോസ്റ്റിന്റെ പൂര്‍ണരൂപം
ഇന്ന്, 2024 ഫെബ്രുവരി 27 ന്, നമ്മുടെ പ്രധാനമന്ത്രി, മോദി ജി, ഇന്ത്യന്‍ എയര്‍ഫോഴ്‌സ് ഫൈറ്റര്‍ പൈലറ്റ്, ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ക്ക് ആദ്യത്തെ ഇന്ത്യന്‍ ബഹിരാകാശയാത്രിക വിംഗുകള്‍ സമ്മാനിച്ചു. ഇത് നമ്മുടെ രാജ്യത്തിനും നമ്മുടെ കേരളത്തിനും വ്യക്തിപരമായി എനിക്കും അഭിമാനത്തിന്റെ ചരിത്ര നിമിഷമാണ്. ഔദ്യോഗികമായി ആവശ്യപ്പെടുന്ന രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നതിനായി, 2024 ജനുവരി 17ന് ഞാന്‍ പ്രശാന്തിനെ ഒരു പരമ്പരാഗത ചടങ്ങില്‍ അറേഞ്ച്ഡ് മാര്യേജിലൂടെ വിവാഹം കഴിച്ചുവെന്ന് നിങ്ങളെ അറിയിക്കാന്‍ ഞാന്‍ ഈ അറിയിപ്പിനായി കാത്തിരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *