എതിര്‍പ്പിനിടയിലും ഖത്തര്‍ നല്‍കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി

ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന്‍ 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില.

ഖത്തര്‍ നല്‍കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള എതിര്‍പ്പുകളും ആക്ഷേപങ്ങളും വക വെയക്കാതെയാണ് ഇപ്പോള്‍ പെന്റഗണ്‍ സമ്മാനം സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കന്‍ നേതാക്കളും നയതന്ത്ര ഉദ്യോഗസ്ഥരും ഇത്തരത്തില്‍ ഒരു രാജ്യത്തുനിന്നും സമ്മാനങ്ങള്‍ സ്വീകരിക്കരുതെന്നാണ് നിയമം. ഒഴിച്ചുക്കൂടാനാവാത്ത സാഹചര്യത്തില്‍ വാങ്ങുകയാണെങ്കില്‍ തന്നെ കോണ്‍ഗ്രസിന്റെ (പാര്‍ലമെന്റിന്റെ) അംഗീകാരം വാങ്ങണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. നടപടിക്രമങ്ങള്‍ ഒന്നും പാലിക്കാതെ വിമാനം സമ്മാനമായി സ്വീകരിച്ചത് യുഎസ് സര്‍ക്കാറിനെ സ്വാധീനിക്കാന്‍ ഖത്തര്‍ കൈക്കൂലി നല്‍കിയതാണെന്നാണ് ഇപ്പോള്‍ ഉയരുന്ന മുഖ്യ വിമര്‍ശനം.

ട്രംപ് ആദ്യ തവണ പ്രഡിഡണ്ട് ആയിരുന്നപ്പോള്‍ 20 രാജ്യങ്ങളില്‍ നിന്നും ഡോളറുകള്‍ വാരിക്കുട്ടിയെന്നും യുഎസില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഏപ്രില്‍ മൂന്നിന് വിമാനം സെന്റ് അന്റോണിയോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആഡംബര വിമാനം ലാന്‍ഡ് ചെയ്തിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. അതെസമയം, യുഎസ് പ്രസിഡണ്ടിന് സഞ്ചരിക്കാനുളള ബോയിങ് വിമാനം പണി പൂര്‍ത്തിയാകുമ്പോഴേക്കും 2027 ആകുമെന്നാണ് അറിയുന്നത്. മധ്യപൗരസ്ത്യദേശത്ത് അമേരിക്കയുടെ കൂട്ടുക്കാരനായി ഇനി ഖത്തര്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *