മലപ്പുറം: നാഷണല്‍ എഡ്യൂക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റ് (നെക്റ്റ്)ന്റെ കിഴില്‍ കൊണ്ടോട്ടി കരുവാന്‍കല്ലില്‍ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്പോര്‍ട്സ് സ്‌കൂള്‍ യാഥാര്‍ത്യമാവുന്നു. കേരള സിലബസില്‍ 8 മുതല്‍ പ്ലസ്ടു വരെ കുട്ടികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.വിശാലമായ അഞ്ച് എക്കറിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. നെക്റ്റ് സ്പോര്‍ട്സ് സ്‌കൂളിലെക്കുള്ള ഫുട്ബോള്‍ സെലക്ഷന്‍ ശനിയാഴ്ച വേങ്ങര സബാഹ് സ്‌ക്വയറില്‍ രാവിലെ 9ന് എം.എസ്.പി അസിസ്റ്റന്റ് കമാന്റന്റ് പി.ഹബീബ് റഹ്‌മാന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന മാസ്റ്റേഴ്സ് അത് ലറ്റിക്ക് അസാസിയോ നുമായിമായി സഹകരിച്ചാണ് വേങ്ങരയില്‍ സെലക്ഷന്‍ ക്യാംപ് വെച്ചിട്ടുള്ളത്.
പുതുതലമുറയിലെ വിദ്യാര്‍ത്ഥികളെ ലഹരി വിപത്തില്‍ നിന്നും മുക്തമാക്കി കായിക പരമായ താല്പര്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് നെക്റ്റ് സ്പോര്‍ട്സ് സ്‌കൂള്‍ ആരംഭിക്കുന്നത്. നെക്റ്റ് സ്പോര്‍ട്സ് സോക്കര്‍ സ്‌കൂളില്‍ ആധുനിക സൗകര്യങ്ങളോടുകൂടിയ ഹോസ്റ്റല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ന്യൂട്രീഷ്യനിസ്റ്റ്, സൈക്കോളജിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് തുടങ്ങിയ വിദഗ്ദ്ധരുടെ സേവനം ഇവിടെ ഉറപ്പുവരുത്തും. ജിം സൗകര്യം, ഐസ് ബാത്ത്, ബീച്ച് വര്‍ക്കൗട്ട് സംവിധാനങ്ങള്‍ എന്നിവയും നെക്റ്റ് സ്പോര്‍ട്സ് സ്‌കൂളിലുണ്ട്.മികച്ച പരിശീലകരുടെ കീഴില്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ പരിശീലനവും
അത് ലറ്റിക് പരിശീലനവും നടത്തും. അര്‍ഹരായ 10 വിദ്യാര്‍ത്ഥികള്‍ക്ക് ഹോസ്റ്റല്‍ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും പൂര്‍ണ്ണമായും സൗജന്യമായിരിക്കും.വാര്‍ത്താ സമ്മേളനത്തില്‍ നയിം ചേറുര്‍,മുജീബ് താനാളൂര്‍, കെ. മുഹമ്മദ്, ഷാഫി അരീക്കന്‍ എന്നിവര്‍ സംബന്ധിച്ചു.
