കേരളത്തില്‍ സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നു. ഇന്ന് 80 രൂപയാണ് ഉയര്‍ന്നിട്ടുള്ളത്. എങ്കിലും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ന് പവന്‍ വില. അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണവില കുതിച്ചതാണ് കേരളത്തിലും വില കൂടാന്‍ കാരണം. എന്നാല്‍ ഡോളര്‍ അല്‍പ്പം കരുത്ത് കാട്ടിയതോടെ സ്വര്‍ണവില ഇടിഞ്ഞെങ്കിലും വീണ്ടും ഔണ്‍സ് നിരക്ക് ഉയരുകയാണ്.
ഡോളര്‍ നിരക്ക് ഉയര്‍ന്നതോടെ രൂപയുടെ കരുത്ത് ചോര്‍ന്നു എന്നതാണ് വിപണിയിലെ പ്രധാന മാറ്റം. എന്നാല്‍ ക്രൂഡ് ഓയില്‍ വില അല്‍പ്പം മങ്ങിയ മട്ടാണ്.
ഇന്ന് കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവന് 72720 രൂപയാണ് വില. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 9090 രൂപയായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് 3353 ഡോളറിലാണ് വ്യാപാരം. ഇതില്‍ ഇനിയും മാറ്റം പ്രതീക്ഷിക്കാം.
കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന സ്വര്‍ണവും വിപണിയിലുണ്ട്. സാധാരണ 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയാണ് ജ്വല്ലറികള്‍ പരസ്യപ്പെടുത്തുക. എന്നാല്‍ 18 കാരറ്റ് സ്വര്‍ണത്തിന് അതിനേക്കാള്‍ വില കുറയും. ഇന്ന് ഒരു ഗ്രാമിന് 7455 രൂപയാണ് വില. പത്ത് രൂപ മാത്രമാണ് കൂടിയിട്ടുള്ളത്. ഈ സ്വര്‍ണം ഒരു പവന് 59640 രൂപയ്ക്ക് ലഭിക്കും. ആഭരണം നിര്‍മിക്കാന്‍ മാത്രമാണ് 18 കാരറ്റ് ഉപയോഗിക്കുക.
ഡോളര്‍ മൂല്യം അല്‍പ്പം മെച്ചപ്പെട്ടത് മറ്റു കറന്‍സികള്‍ക്ക് തിരിച്ചടിയായി. 99.23 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. അതേസമയം, രൂപ 85.87 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ഇത് പ്രവാസികള്‍ക്ക് നേട്ടമാകും. അവര്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് ഉയര്‍ന്ന തുക ലഭിക്കും. ക്രൂഡ് ഓയില്‍ വില ബ്രെന്റ് ക്രൂഡ് ബാരലിന് 65 ഡോളര്‍ എന്ന നിരക്കിലാണുള്ളത്.
അതേസമയം, കേരളത്തില്‍ കുറേ ദിവസമായി വെള്ളിയുടെ വിലയില്‍ കാര്യമായ മാറ്റമില്ല. ഗ്രാമിന് 109 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.
