ചവിട്ട് പടിയുടെ ഉയരക്കൂടുതല്‍ യാത്രക്കാര്‍ക്ക് ദുരിതം; ഉയരം കുറയ്ക്കാന്‍ കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസി ബസുകളുടെ ചവിട്ട് പടികളുടെ ഉയരം കുറയ്ക്കാന്‍ നിര്‍ദേശം.

യാത്രാക്കാരുടെ സൗകര്യാര്‍ത്ഥം അവ!ര്‍ക്ക് ബസില്‍ കയറി ഇറങ്ങുന്നതിനായിട്ടാണ് ചവിട്ട് പടികളുടെ ഉയരം കുറയ്ക്കുക. കെസ്ആര്‍ടിസി ബസുകളില്‍ ചിലതില്‍ കയറാന്‍ ആരോഗ്യമുള്ളവര്‍ക്ക് പോലും ബുദ്ധിമുട്ടാണെന്നും പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ഇത് ഇരട്ടി ദുരിതമാണെന്നും പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

മോട്ടോര്‍ വാഹന നിയമ പ്രകാരവും 2017ല്‍ നിലവില്‍ വന്ന ബസ് ബോഡി കോഡ് പ്രകാരവും തറനിരപ്പില്‍ നിന്ന് 25 സെന്റിമീറ്ററില്‍ കുറയാനും, 40 സെന്റിമീറ്ററില്‍ കൂടാനും പാടില്ലെന്നാണ് വ്യവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *