ന്യൂ ഡൽഹി: ബിജെപി സർക്കാർ രാജ്യത്ത് നടപ്പാക്കി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ ഘടന ഭാവിൽ വലിയ തോതിലുള്ള
അസന്തുലിതാവസ്ഥ സ്രഷ്ടിക്കുമെന്നും
വിഷയത്തിൽ അടിയന്തരമായ പരിഹാരം കണ്ടിട്ടില്ലെങ്കിൽ വലിയ തോതിലുള്ള അപകടങ്ങളിൽ കാര്യങ്ങൾ എത്തിച്ചേരുമെന്നും മുസ്ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ഇ.ടി മുഹമ്മദ് ബഷീർ എംപി പാർലമെന്റിൽ 377 റൂൾ പ്രകാരം രേഖാമൂലം സമർപ്പിച്ച രേഖയിൽ പറഞ്ഞു.
വിദ്യാഭ്യാസ മേഖലയാകെ വലിയ തകർച്ചയുടെ പാതയിലാണ്. വിശ്വാസ്യത തകരുന്ന വിധത്തിൽ അത് നീങ്ങി കൊണ്ടിരിക്കുന്നു. വിദ്യാഭ്യാസ നിലവാരം വളരെ താഴോട്ട് പോയിക്കൊണ്ടിരിക്കുന്നു. ചരിത്ര വക്രീകരണവും മിത്തുകളുടെ അവതരണവും മുഖ്യ അജണ്ടയാക്കി വഴിതിരിച്ച് വിട്ട ഒരു തലമുറയെ സൃഷ്ടിക്കുവാനാണ് സർക്കാർ ആസൂത്രിത ശ്രമം നടത്തി വരുന്നത്.
കുട്ടികളിലുള്ള ക്രിയാത്മകത നഷ്ടപ്പെട്ടു കൊണ്ടിരിക്കുയാണ്.
അധ്യാപകരുടെ ക്ഷാമം വളരെ വലിയ തോതിൽ വിദ്യാഭ്യാസ മേഖലയെ ബാധിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയിലെ രാഷ്ട്രീയവൽക്കരണം വളരെ വലിയ അപകടത്തിലേക്ക് രാജ്യത്തെ കൊണ്ടു പോകുകയണ്. വിദ്യാഭ്യാസ നിയന്ത്രണ സംവിധാനങ്ങളിൽ മർമ്മ പ്രധാനമായ സ്ഥാനങ്ങളിലൊക്കെ വർഗീയ വൽക്കരണമാണ് നടക്കുന്നത്. വിദ്യാഭ്യാസത്തിന്റെ അന്തസത്ത കളഞ്ഞു കുളിക്കുന്ന വിധത്തിലാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ വിദ്യാഭ്യാസപരമായ സ്വാതന്ത്ര്യം തന്നെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ടെക്സ്റ്റ് ബുക്കുകൾ മാറ്റുന്നത് രാഷ്ട്രീയ താല്പര്യം വെച്ചുകൊണ്ട് മാത്രമാണ്. ചരിത്രത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. പ്രാന്ത വൽക്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസം കൂടുതൽ കൂടുതൽ പതനത്തിലേക്ക് പോകുന്നു, പാഠ്യപദ്ധതികൾ തന്നെ ഭരണഘടനയുടെ അന്തരാത്മാവിന് ഘടക വിരുദ്ധമായി ചെയ്തിരിക്കുകയാണ്.
വിവിധ ജനവിഭാഗങ്ങൾക്കിടയിൽ വിദ്യാഭ്യാസം വലിയ തോതിലുള്ള അകൽച്ചയാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ഇത്തരം കാര്യങ്ങളിലെ അസമത്വം അടിയന്തരമായി പരിഹരിച്ചിട്ടില്ലെങ്കിൽ അത് വിദ്യാഭ്യാസ മേഖലയെ പരിഹരിക്കാൻ കഴിയാത്ത നഷ്ടത്തിലേക്ക് കൊണ്ടുവരുമെന്ന് എംപി ചൂണ്ടിക്കാട്ടി.
