ഗാസയില്‍ മരുന്ന് ഫലിക്കാത്ത രോഗങ്ങളുടെ വ്യാപനം; ആരോഗ്യസംവിധാനം തകര്‍ച്ചയുടെ വക്കില്‍

മലപ്പുറം
യുദ്ധവും ഉപരോധവും നിലനില്‍ക്കുന്ന ഗാസയില്‍ സാധാരണ മരുന്നുകളോട് പ്രതികരിക്കാത്ത രോഗങ്ങളുടെ വ്യാപനം ഗുരുതരമാകുന്നു. ആശുപത്രികള്‍ക്ക് മരുന്നും ഉപകരണങ്ങളും ലഭിക്കുന്നില്ല. ആരോഗ്യ സംവിധാനം തകര്‍ച്ചയുടെ വക്കിലെത്തിയതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഗാസയില്‍ സാധാരണ ചികിത്സകള്‍ക്ക് പ്രതികരിക്കാത്ത (അന്റിബയോട്ടിക് റെസിസ്റ്റന്റ്) രോഗങ്ങളുടെ വ്യാപനം ആശങ്കാജനകമായി ഉയരുന്നു. ദി ലാന്‍സെറ്റ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. അല്‍-അഹ്ലി ആശുപത്രിയില്‍ കഴിഞ്ഞ 10 മാസത്തിനിടെ പരിശോധിച്ച 1,300-ലധികം സാമ്പിളുകളില്‍ 2/3-ലും മള്‍ട്ടി-ഡ്രഗ് റെസിസ്റ്റന്റ് ബാക്ടീരിയ കണ്ടെത്തിയതായി ജോണല്‍ വ്യക്തമാക്കുന്നു.

മെഡിസിന്‍ സാന്‍ ഫ്രോണ്ടിയേഴ്‌സ് (MSF) രോഗവിദഗ്ധ ക്രിസ്റ്റല്‍ മൂസാലി, ”ഇത് വാക്കുകളില്‍ വിവരിക്കാനാവാത്ത ഭീതിജനക അവസ്ഥ” എന്നു പറഞ്ഞു. ആശുപത്രികള്‍ക്ക് ആവശ്യമായ മരുന്നുകളും ഉപകരണങ്ങളും ലഭ്യമാകാത്തത്, ശുചിത്വ സംവിധാനങ്ങളുടെ തകര്‍ച്ച, പട്ടിണി, ലാബുകളുടെ അഭാവം എന്നിവ രോഗവ്യാപനം വേഗത്തിലാക്കുന്നതായും വിദഗ്ധര്‍ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഗാസയിലെ ആശുപത്രികളില്‍ 50% മാത്രവും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ 38% മാത്രവും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ചില ആശുപത്രികളില്‍ ബെഡ് ഒക്യുപന്‍സി 200%-300% വരെ എത്തിയിട്ടുണ്ട്. WHO ഗാസയിലേക്ക് മെഡിക്കല്‍ സാധനങ്ങള്‍ എത്തിക്കാന്‍ ഇസ്രായേല്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ബ്യൂറോക്രാറ്റിക് തടസങ്ങള്‍ തുടരുന്നു.

ഗാസയിലെ ആരോഗ്യ പ്രതിസന്ധി ഇങ്ങെ നിയന്ത്രിക്കാതെ പോയാല്‍ മരണനിരക്ക് നാലിരട്ടിവരെ ഉയരാനും സാധാരണ ചികിത്സിക്കാവുന്ന രോഗങ്ങള്‍ പോലും ജീവന്‍ ഭീഷണിയാക്കുന്ന അവസ്ഥയിലെത്തുമെന്നാണ് ആരോഗ്യവിദഗധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *