ഇന്ന് സ്വര്‍ണം പവന് 600 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
ഇതോടെ പവന്റെ വില 82000 കടന്നിരിക്കുകയാണ്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നത്. വിദഗ്ധരുടെ അഭിപ്രായമനുസരിച്ച് സ്വര്‍ണവില പവന് 1 ലക്ഷമാവാന്‍ അധികം താമസമുണ്ടാവില്ല.സെപ്തംബര്‍ 1 മുതല്‍ ഇന്ന് വരെ ഒരു പവന്‍ സ്വര്‍ണത്തിന് 4,600 രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്ഒ രു ഗ്രാം സ്വര്‍ണത്തിന്റെ വില 10,000 രൂപയ്ക്ക് മുകളിലുമാണ്.
ആഗോളവിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും കേരളത്തിലെ സ്വര്‍ണവിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്.ഡോളറുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന രൂപയുടെ വിലയെ മാറ്റങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
