യുദ്ധാനന്തരം ഗാസയിൽ ഹമാസിന് സ്ഥാനമില്ല: മഹ്മൂദ് അബ്ബാസ്

ന്യൂയോർക്ക് ∙ ഇസ്രയേലിൽ 2023 ൽ ഹമാസ് നടത്തിയ കടന്നാക്രമണത്തെ പലസ്തീൻ ജനത തള്ളിക്കളയുന്നുവെന്ന് പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. യുദ്ധാനന്തരം ഗാസയിൽ ഹമാസിനു സ്ഥാനമുണ്ടാവില്ലെന്നും അവർ ആയുധം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യുഎസ് വീസ നിഷേധിച്ചതിനാൽ വിഡിയോ വഴിയായിരുന്നു പലസ്തീൻ നേതാവിന്റെ ഐക്യരാഷ്ട്ര സംഘടന (യുഎൻ) പൊതുസഭയിലെ പ്രസംഗം.
ഇസ്രയേൽ ആക്രമണം മൂലം ഗാസയിലെ പലസ്തീൻ ജനതയുടെ ദയനീയസ്ഥിതി വിശദീകരിച്ച അദ്ദേഹം, ഗാസ നേരിടുന്നതു വംശഹത്യയും പട്ടിണിയും പലായനവുമാണെന്നു പറഞ്ഞു. ഹമാസ് പലസ്തീനെ പ്രതിനിധീകരിക്കുന്നില്ലെന്നും അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *