ന്യൂഡല്‍ഹി: പിന്‍വലിക്കുന്ന 1000 നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകള്‍ വൈകാതെ എത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. 1000 രൂപയുടെ പുതിയ നോട്ടുകള്‍ വരും മാസങ്ങളില്‍ റിലീസ് ചെയ്യുമെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. പുതിയ കളര്‍ കോമ്പിനേഷനിലും ഡിസൈനിലുമാകും 1000 രൂപ പുറത്തിറക്കുക എന്നും അദ്ദേഹം ഇന്നു രാവിലെ അറിയിച്ചു. സമയക്രമം അനുസരിച്ച് പുതിയ സീരീസിലുള്ള നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുമെന്നും ദാസ് അറിയിച്ചു. 500, 1000 നോട്ടുകള്‍ പിന്‍വലിച്ച് പുതിയ 500, 2000 നോട്ടുകളാണ് ആര്‍ബിഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) ഇന്നു മുതല്‍ നല്കാന് ആരംഭിച്ചത്. എന്നാല്‍, 1000 രൂപയുടെ നോട്ട് ലഭ്യമാക്കാത്തതില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
