സ്വിസ് ബാങ്കിലാണ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് വേണ്ടത്

മുംബൈ: കള്ളപ്പണമുള്ളസ്വിസ് ബാങ്കിലാണ് ധൈര്യമുണ്ടെങ്കില്‍ മോദി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തേണ്ടതെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. നോട്ടുകള്‍ പിന്‍വലിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുകയല്ല. സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ടുവരുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് മോദിയിലുള്ള വിശ്വാസം തകര്‍ന്നാല്‍ പ്രധാനമന്ത്രിയുടെ മേലാവും പിന്നെ ജനങ്ങള്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുക. ആവശ്യത്തിന് പണം ബാങ്കുകളിലെത്തിക്കാതെ നോട്ട് പിന്‍വലിച്ചത് ജനങ്ങളെ പീഡിപ്പിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *