നാഷണല്‍ ബ്യുറോ
കൊല്‍കൊത്ത : പതിനാലുവയസുകാരിയെ ട്രെയിനില്‍ വെച്ച് രണ്ടു പട്ടാളക്കാര്‍ ബലാസംഘത്തിനിരയാക്കി. ഹൗറ അമൃതസര്‍ എക്‌സപ്രസില്‍ സൈനികര്‍ക്കറിസേര്‍വ് ചെയ്ത കോച്ചിലാണ് സംഭവം. ജാര്‍ക്കന്തിലെ മധൂപൂര്‍സറ്റേഷനില്‍വെച്ച് റെയില്‍വെസേനയും റെയില്‍വെ പോലീസ് സേനയും ചേര്‍ന്ന്കുട്ടിയെ മോചിപ്പിക്കുകയായിരുന്നു. വീഡിയോ ഫൂട്ടേജില്‍ നിന്ന തന്നെ ബലാല്‍സംഗം ചെയ്ത പട്ടാളക്കാരെ കുട്ടി കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്. ന്നാല്‍ പ്രതികളെ പിടികൂടാന്‍ പൊലിസിനായിട്ടില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
കുറ്റം ചെയ്യാന്‍ ദൂഷ്‌പ്രേരണ നടത്തിയ പട്ടാളക്കാരന്‍ മന്‍ഞ്ചിരീഷ ത്രിപാതിയെ പൊലിസ് അറസറ്റു ചെയ്തു. പട്ടാളക്കാര്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തതിനു ശേഷം ത്രിപാതി കുട്ടിയെ നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചതായി കുട്ടി പൊലിസിന് മൊഴി നല്‍കിയിരുന്നു. സിസിടീവി ദൃശ്യങ്ങളില്‍ നിന്നും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ മധൂപൂരില്‍ നിന്നും കോച്ചിലെ സൈനികര്‍ രക്ഷപെട്ടതായാണ് പൊലീസ് ലഭിച്ച സൂചന.
