2015 ല്‍ 110 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെട്ടതായി ആര്.എസ്.എഫ് (റിപോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേര്‍സ്) റിപ്പോര്‍ട്ട്.
മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ പേരും കൊല്ലപെട്ടത് സമാധാനപരമായ രാജ്യങ്ങളിലാണെന്നും ആര്.എസ്.എഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. 67 പേരും കൊല്ലപെട്ടത് ഈ വര്‍ഷം (2015) ഡ്യൂട്ടി സമയത്താണ്. 11 ഉം 10 പേര് കൊല്ലപെട്ടത് ഏറെ കലാപകലുഷിതമായ ഇറാഖിലും സിറിയയിലുമാണ്. ഫ്രാന്‍സില്‍ എട്ട് പേര് കൊല്ലപെട്ടു. ഫ്രാന്‍സിലെ കൂരുതി വിവാദ കാര്‍ട്ടൂണുമായി ബന്ധപെട്ടതായിരുന്നു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊല്ലപെട്ട 43 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപെടാനുണ്ടായ കാരണം വ്യക്തമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 27 സിറ്റീസണ്‍ ജേര്‍ണലിസ്റ്റുകളും 7 മറ്റു തരത്തിലുളള റിപ്പോര്‍ട്ടേര്‍സും കൊല്ലപെട്ടവരില്‍ ഉള്‍പെടുന്നു.
”മാധ്യമപ്രവര്ത്തകര്ക്കെതിരയുളള ബോധപൂര്‍വ്വമുളള ആക്രമണമാണ് ഇത്രയും വലിയ തോതിലേക്ക് നയിച്ചതെന്നും മാധ്യമപ്രവര്‍ത്തകരെ സംരക്ഷിക്കുന്നതിനായി ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും റിപ്പോര്‍ട്ടില്‍ ആവിശ്യപെടുന്നുണ്ട്.”
പ്രത്യേകിച്ചും ജിഹാദിസറ്റ് ഗ്രൂപ്പുകളുടെ ഭാഗത്തുനിന്നും മാധ്യമപ്രവര്ത്തകര്ക്കുനേരയുണ്ടാവുന്ന ആക്രമണങ്ങളിലും സംഘടന ആശങ്ക
പ്രകടിപ്പിച്ചിട്ടുണ്ട്. ” ഈ വര്‍ഷം 110 മാധ്യമപ്രവര്‍ത്തകര്‍ വിഷയത്തില്‍ കാലവിളമ്പം കൂടാതെ ഐക്യരാഷ്ട്ര സഭ പ്രത്യേക കമ്മീഷനെ നിയോഗിച്ചുകൊണ്ട് അന്വേഷിക്കണമെന്ന്” ആര്.എസ്.എഫ് സെക്രട്ടറി ജനറല്‍ ക്രിസറ്റൊഫെ ഡെലായര് ആവിശ്യപെട്ടു.
ആര്.എസ്.എഫ് റിപ്പോര്‍ട്ട് ഇന്ത്യയെ പരമാര്‍ഷിക്കുന്നത് ‘ഏഷ്യയിലെ ഡെഡലിസറ്റ് നാഷന്’ എന്നാണ്. 2015 തുടക്കത്തില്‍ ഇന്ത്യയില്‍
കൊല്ലപെട്ടത് 9 മാധ്യമപ്രവര്‍ത്തകരാണ്. സംഘടിത കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്നതിനിടെയാണ് കൂടുതല്‍ പേരും കൊല്ലപെട്ടത്. എന്നാല്‍ നിയമവിരുദ്ധമായി ഖനനം നടത്തുന്നത് റിപ്പോര്‍ട്ട് ചെയ്തവരേയും നിഷ്ടൂരമായി കൊലപെടുത്തിയതായും റിപ്പോര്‍ട്ട
ചൂണ്ടികാട്ടുന്നു. മാധ്യപ്രവര്ത്തകര്ക്കുനേരയുളള ആക്രമണത്തില്‍ ഇന്ത്യ പാക്കിസ്ഥാനും, അഫഗാനിസ്ഥാനും മുന്നിലാണെന്നാണ് റിപ്പോര്‍ട്ട് എടുത്തുപറയുന്നത്.
