രംഭയ്ക്ക് കോടതിയുടെ സമന്‍സ്

തെന്നിന്ത്യന്‍ സൂപ്പര്‍ താരമായിരുന്ന നടി രംഭയ്‌ക്കെതിരെ കോടതി സമന്‍സ്. സഹോദരന്റെ ഭാര്യയുടെ പരാതിയിലാണ് കോടതി നടപടി. രംഭയുടെ സഹോദന്‍ വാസുവിന്റെ ഭാര്യ പല്ലവിയാണ് പരാതിക്കാരി.

സ്ത്രീധനത്തിന്റെ പേരില്‍ രംഭയടക്കമുള്ള ഭര്‍തൃകുടുംബാംഗങ്ങള്‍ തന്നെ വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് 2014 ല്‍ പല്ലവി നല്‍കിയ പരാതിയിന്മേലാണ് രംഭയ്ക്ക് കോടതി സമന്‍സ് അയച്ചിരിക്കുന്നത്. കുറച്ച് കാലങ്ങളായി വിദേശത്തായിരുന്നതിനാല്‍ നേരത്തേ സമന്‍സ് കൈപ്പറ്റാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഹൈദരാബാദ് ബഞ്ചാര ഹില്‍സ് പൊലീസ് രംഭ ഉള്‍പ്പടെ കുടുംബത്തിലെ അഞ്ച് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്.

അതിനിടെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ പൊലീസ് നേരിട്ടെത്തി രംഭയ്ക്കു സമന്‍സ് കൈമാറി. അടുത്ത നാളുകളില്‍ രംഭയും ഭര്‍ത്താവ് ഇന്ദിരനുമായുണ്ടായ പ്രശ്‌നങ്ങള്‍ വാര്‍ത്തയായിരുന്നു. ഹിന്ദു വിവാഹനിയമ പ്രകാരം ഭര്‍ത്താവിനൊപ്പം ഒന്നിച്ച ജീവിക്കണം എന്നാവശ്യപ്പെട്ടു രംഭ കോടതിയെ സമീപിച്ചിരുന്നു എന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

ഭര്‍ത്താവ് ഇന്ദിരന്‍ മുമ്ബ് ഒരു വിവാഹം കഴിച്ചിരുന്നു എന്നും 2003 ല്‍ ഈ ബന്ധം വേര്‍പെടുത്തിരുന്നു എന്നും ഇതു മറച്ചുവച്ചുകൊണ്ടാണു തന്നെ വിവാഹം കഴിച്ചതെന്നും രംഭ ഹര്‍ജിയില്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്നും ഭര്‍ത്തുവീട്ടുകാരില്‍ നിന്നും ക്രൂരപീഡനത്തിന് ഇരയായി എന്നും രംഭ പറഞ്ഞു. 2010 ലായിരുന്നു തമിഴ് വംശജനും കനേഡിയന്‍ പൗരനുമായ ഇന്ദ്രന്‍ പത്മനാഥനമായുള്ള രംഭയുടെ വിവാഹം.

Leave a Reply

Your email address will not be published. Required fields are marked *