റഹ്മാന്‍ സജിതയെ പത്ത് വര്‍ഷം ഒറ്റമുറിയില്‍ രഹസ്യമായി പാര്‍പ്പിച്ചതില്‍ ദുരൂഹതയില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്
യുവാവ് പ്രണയിനിയായ സജിതയെ പത്ത് വര്‍ഷം വീട്ടില്‍ രഹസ്യമായി പാര്‍പ്പിച്ച സംഭവത്തില്‍ ദുരൂഹത ഇല്ലെന്ന് പോലീസ് റിപ്പോര്‍ട്ട്. വനിതാ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറി. സജിതയും റഹ്മാനും താമസിച്ച മുറിയുടെ സാഹചര്യത്തെളിവുകള്‍ പോലീസ് ശേഖരിച്ചിരുന്നു. മുറിയില്‍ കഴിഞ്ഞതിന്റെ വിശദാംശങ്ങള്‍ സജിത പോലീസിനോട് പറഞ്ഞിട്ടുണ്ട്. സാഹചര്യം പോലീസിന് വ്യക്തമായി. അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മറ്റ് സ്ഥലത്ത് താമസിച്ചതിന്റെ തെളിവുകളില്ലെന്നുമാണ് റിപ്പോര്‍ട്ട്. Read More …
