കാവല്‍സേനക്ക് ലയണ്‍സ് ക്ലബ്ബ്
രോഗപ്രതിരോധ മരുന്നുകള്‍ നല്‍കി

തൃത്താല: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പോലീസ് സേനാംഗങ്ങള്‍ക്ക് തൃത്താല ലയണ്‍സ് ക്ലബ്ബ് രോഗപ്രതിരോധത്തിനുള്ള ആയുര്‍വേദ മരുന്നുകള്‍ നല്‍കി.കൂടല്ലൂര്‍ തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുര്‍വേദ റിസര്‍ച്ച് സെന്ററുമായി സഹകരിച്ചാണ് മരുന്നു വിതരണം നടത്തിയത്. തൃത്താല പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ സര്‍ക്കള്‍ ഇന്‍സ്‌പെക്ടര്‍ സി.കെ.നാസര്‍,സബ് ഇന്‍സ്‌പെക്ടര്‍ എ.കെ.രവി എന്നിവര്‍ മരുന്നുകള്‍ ഏറ്റുവാങ്ങി.ലയണ്‍സ് ക്ലബ്ബ് ഭാരവാഹികളായ വിജയകൃഷ്ണന്‍ ഉള്ളനാട്ട്,പി.എം.രവീന്ദ്രനാഥ്,ഡോ.പി.കെ.ഹുറൈര്‍കുട്ടി,വി.എം.സുബൈര്‍,മധുസൂദനന്‍ ഉള്ളനാട്ട്,ഡോ.കെ.വി.വിജിത്ത്,എം.മണികണ്ഠന്‍,ശ്രീജി കടവത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *