വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി.

വയനാട് തിരുനെല്ലിയിലെ ബഡ്സ് പാരഡൈസ് സ്പെഷ്യല്‍ സ്‌കൂളില്‍ അപകടാവസ്ഥയിലായിരുന്ന കെട്ടിടത്തോട് ചേര്‍ന്നുള്ള ഹട്ടുകള്‍ പൊളിച്ചുനീക്കാന്‍ തുടങ്ങി. മണ്ണ് കൊണ്ട് നിര്‍മിച്ച ഹട്ടുകളാണ് പൊളിക്കുന്നത്. സ്‌കൂളിലെ കെട്ടിടം ഗുരുതരാവസ്ഥയിലാണെന്ന് പഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓട് മേഞ്ഞ സ്‌കൂള്‍ കെട്ടിടമാണ് അപകടാവസ്ഥയിലുള്ളതെന്നും അടിയന്തരമായി പൊളിക്കണം എന്നുമാണ് എന്‍ജിനീയറിങ് വിഭാഗം റിപ്പോര്‍ട്ട് നല്‍കിയത്.

ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചു.

വയല്‍ ഉഴുത്തു മറിക്കുന്നതിനിടയിലാണ് ട്രാക്ടര്‍ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരന്‍ മരിച്ചത്.വ്യാഴാഴ്ച വയല്‍ രാവിലെ 10.30ടെയാണ് അപകടം.ട്രാക്ടര്‍ ഡ്രൈവര്‍ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസന്‍ (52) ആണ് മരിച്ചത്. അപകടം നടന്നയുടനെ ഹരിദാസനെ നാട്ടുകാര്‍ ചേര്‍ന്ന് താമരശേരി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.ഞാറ്റുപറമ്ബത്ത് പരേതരായ കരിയാത്തന്റെയും കൊല്ലായിയുടെയും മകനാണ്. Read More …

മഹാരാഷ്ട്രയില്‍ ഒന്നര കോടിയോളം രൂപ കവർച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികളെ അതിസാഹസികമായി പിടികൂടി മഹാരാഷ്ട്ര പൊലീസിന് കൈമാറി വയനാട് പൊലീസ്

കവർച്ചാ സംഘത്തിലെ നന്ദകുമാർ(32) അജിത്കുമാർ (27), സുരേഷ് (47), വിഷ്ണു(29), ജിനു(31), കലാധരൻ(33) എന്നിവരെയാണ് ഹൈവേ പൊലീസും കല്‍പ്പറ്റ പൊലീസും സ്ക്വാഡും ചേർന്ന് പിടികൂടിയത്. കെ എല്‍10 എ ജി 7200 സ്‌കോർപിയയില്‍ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്ന ഇവരെ ഇന്നലെ രാത്രിയില്‍ കൈനാട്ടിയില്‍ വെച്ച്‌ പിടികൂടുകയായിരുന്നു. പിടിയിലായവരെല്ലാം കവർച്ച, വധശ്രമം, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരാണ്. Read More …

വയനാട് ഡി സി സി പ്രസിഡൻ്റിന് നേരെ കയ്യറ്റേം

കോൺഗ്രസ് യോഗത്തിനിടെയാണ് എൻ.ഡി അപ്പച്ചന് മർദ്ദനമേറ്റതായി വിവരം പുറത്ത് വന്നത്. മുള്ളൻകൊല്ലി കോൺഗ്രസ് വികസന കമ്മിറ്റി യോഗത്തിൽ വച്ചാണ് അദ്ദേഹത്തിന് നേരെ കൈയേറ്റമുണ്ടായത്. പാടിച്ചിറ സർവീസ് സഹകരണ ബാങ്കിന് മുകളിൽ നടന്ന യോഗത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി ഉണ്ടായ ഗ്രൂപ്പ് തർക്കമാണ് അടിയിൽ കലാശിച്ചത്. പ്രദേശത്തെ പ്രധാനികളായ ചിലരാണ് മർദ്ദിച്ചതെന്നാണ് പ്രാഥമിക വിവരം. Read More …

മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റിനെ മരിച്ച നിലയിൽ കണ്ടെത്തി

സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ ഓഫിസ് അസിസ്റ്റന്റായ വയനാട് സ്വദേശി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരത്തെ നളന്ദ എൻ.ജി.ഒ. ക്വാർട്ടേഴ്സിലെ വീട്ടിൽ വച്ചാണ് മൃതദേഹം കണ്ടെടുത്തത്. ബിജു ഭാര്യയോടൊപ്പമാണ് ഈ ക്വാർട്ടേഴ്സിൽ താമസിച്ചിരുന്നത്. ഇന്നലെ ഭാര്യ നാട്ടിലേക്ക് പോയിരുന്നു. ഇന്ന് രാവിലെ ഓഫിസിൽ എത്താതിരുന്നതിനെ തുടർന്ന് സുഹൃത്തുക്കൾ ബിജുവിനെ ഫോണിൽ ബന്ധപ്പെടാൻ Read More …

വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി

വയനാട് സിപിഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. വിഭാഗീയത ആരോപിച്ച് കോട്ടത്തറ എരിയ കമ്മിറ്റിയിലെ ലോക്കല്‍, ബ്രാഞ്ച് അംഗങ്ങള്‍ രംഗത്ത് വന്നു. കണിയാമ്പറ്റ ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചതടക്കം ജില്ലാ കമ്മിറ്റി പിടിക്കാന്‍ വേണ്ടി നടത്തുന്ന നീക്കമെന്ന ആരോപണമാണ് പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെയും അംഗങ്ങളുടെയും ഭാഗത്ത് നിന്നുണ്ടാകുന്നത്. സിപിഎമ്മില്‍ പതിവില്ലാത്ത പരസ്യ പ്രതിഷേധത്തിനാണ് വയനാട്ടില്‍ വഴിതുറന്നിരിക്കുന്നത്.

ബിരിയാണിച്ചെമ്പ് വാടകയ്‌ക്കെടുത്ത് വിറ്റയാളെ തിരിച്ചറിഞ്ഞു; റോഡിൽ നിർത്തിയിട്ട കാർ വിൽക്കാനും ശ്രമം

പരപ്പൻപൊയിലിലെ വാടകസ്റ്റോറിൽ നിന്നും ബിരിയാണിച്ചെമ്പുകളും ഉരുളിയുമെല്ലാം വാടകയ്ക്ക് എടുത്തുകൊണ്ടുപോയി പൂനൂർ ചീനിമുക്കിലെ ആക്രിക്കടയിൽ മറിച്ചുവിറ്റയാളെ തിരിച്ചറിഞ്ഞു. താമരശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന യുവാവാണ് പാത്രങ്ങൾ മറിച്ചുവിറ്റ് തട്ടിപ്പ് നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. എന്നാൽ, നഷ്ടമായെന്ന് കരുതിയ സാധനങ്ങൾ തിരികെക്കിട്ടിയതോടെ വാടകസ്റ്റോർ ഉടമയും മറിച്ചുവിറ്റ സാധനം വാങ്ങി പൊല്ലാപ്പിലായ ആക്രിക്കട ഉടമയും Read More …

വയനാട് പുനരധിവാസ പണപ്പിരിവ് വിവാദത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ്

പിരിച്ചുകിട്ടയതില്‍ നിന്ന് ഒരു രൂപ പോലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിൻവലിച്ചിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പ്രതികരണം. തിരിമറി നടത്തിയെന്ന് തെളിയിച്ചാല്‍ അധ്യക്ഷ സ്ഥാനം രാജിവയ്ക്കുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. പണപ്പിരിവുമായി ബന്ധപ്പെട്ട വാർത്തകള്‍ വ്യാജമാണെന്നും വിവാദം അന്തരീക്ഷത്തില്‍ നിന്നും സൃഷ്ടിച്ചതാണെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ വാദം. തന്നെ സാമ്ബത്തിക കുറ്റവാളിയായി Read More …