വയനാട്-കര്‍ണാടക അതിര്‍ത്തിയിലെ കൊവിഡ് പരിശോധന സെന്ററുകള്‍ നിര്‍ത്തി

കല്‍പറ്റ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ അതിര്‍ത്തി കൊവിഡ് പരിശോധന സെന്ററുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീലാ അബ്ദുല്ല അറിയിച്ചു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലേക്ക് പ്രവേശിക്കുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി മുത്തങ്ങ(കലൂര്‍), ബാവലി, തോല്‍പ്പെട്ടി എന്നിവിടങ്ങളിലാണ് ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ സജ്ജീകരിച്ചിരുന്നത്.

മേപ്പാടി സീറ്റിനെ ചൊല്ലി എല്‍ഡിഎഫില്‍ തര്‍ക്കം

കല്‍പ്പറ്റ: തദ്ദേശ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വയനാട്ടിലും എല്‍ഡിഎഫില്‍ തര്‍ക്കം ശക്തമാകുകയാണ്. ജില്ലാ പഞ്ചായത്തിലെ മേപ്പാടി ഡി വിഷനുമായി ബന്ധപ്പെട്ടാണ് തര്‍ക്കം നടക്കുന്നത്. എല്‍ജെഡിയും, സിപിഐയും മേപ്പാടി സീറ്റിനായി രംഗത്ത് വന്നതോടെയാണ് തര്‍ക്കമായത്. എന്നാല്‍, മുന്നണിയില്‍ പുതിയ കക്ഷികള്‍ വന്നപ്പോഴുണ്ടായ സ്വഭാവിക പ്രശ്നങ്ങള്‍ മാത്രമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറയുന്നു. ഇതേതുടര്‍ന്ന് ജില്ലാ Read More …

മദ്യലഹരിയില്‍ വാക്ക് തര്‍ക്കം, സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി

വയനാട്: മക്കിയാട് മദ്യലഹരിയില്‍ സുഹൃത്തിനെ തലക്കടിച്ചു കൊലപ്പെടുത്തി. എടത്തറ കോളനിയില്‍ വെള്ളനാണ് സുഹൃത്തിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. സംഭവത്തില്‍ മക്കിയാട് ഞാറലോട് തടത്തില്‍ വര്‍ഗീസിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയിലാണ് സംഭവം. മദ്യം വാങ്ങിയ പണവുമായ് ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വാക്കേറ്റത്തിലേക്കും, തുടര്‍ന്ന് കൊലപാതകത്തിലേക്കും നയിച്ചത്. വെള്ളന്റെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. പ്രകോപിതനായ വര്‍ഗീസ് ചുറ്റിക വെച്ച്‌ Read More …

മക്കിമലയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു

മാനന്തവാടി: തലപ്പുഴ മക്കിമലയില്‍ കടുവ പശുവിനെ കടിച്ചുകൊന്നു. ആക്രമണത്തില്‍ ഒരു പശുവിന് പരിക്കേറ്റു. മക്കിമല മേലെതലപ്പുഴ കോളനി ലക്ഷ്മി ചന്ദ്ര​െന്‍റ നാലു വയസ്സ് പ്രായമായ കറവയുള്ളതും ഗര്‍ഭിണിയുമായ പശുവിനെയാണ് കടുവ കൊന്നത്. ഇവരുടെതന്നെ രണ്ടു വയസ്സുള്ള ഗര്‍ഭിണിയായ പശുവിന് ആക്രമണത്തില്‍ പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 10നാണ് സംഭവം. ചത്ത പശുവിനും പരിക്കേറ്റ പശുവിനും കൂടി രണ്ടു Read More …

കടുവ പശുവിനെ കൊന്നു; ഭീതിയൊഴിയാതെ പുളിമൂട് ഗ്രാമം

മാനന്തവാടി: കടുവഭീതിയൊഴിയാതെ കാട്ടിക്കുളം പുളിമൂട് പ്രദേശം. കറവപ്പശുവിനെ കടുവ ആക്രമിച്ചുകൊന്നു. മേലെവീട്ടില്‍ പി.ആര്‍. സുരേഷി​െന്‍റ പശുവിനെയാണ് കടുവ കൊന്നത്. ചൊവ്വാഴ്ച വെളുപ്പിന് രണ്ടു മണിയോടെയാണ് സംഭവം. പശുവി​െന്‍റ അലര്‍ച്ച കേട്ട് വീട്ടുകാര്‍ ലൈറ്റിട്ട് പുറത്തിറങ്ങിയപ്പോള്‍ പശുവിനെ ഉപേക്ഷിച്ച്‌ കടുവ തോട്ടത്തിലേക്ക് ഓടിമറഞ്ഞു. 25 ലിറ്ററോളം പാല്‍ ലഭിക്കുന്ന മൂന്നു വയസ്സുള്ള പശുവിനെയാണ് കടുവ കൊന്നത്. ഒരു Read More …

മാവോവാദി വേല്‍മുരുകന്‍റെ മരണം: കലക്ടര്‍ അദീല അബ്ദുള്ള അന്വേഷിക്കും

കല്‍പ്പറ്റ: വയനാട്ടില്‍ പൊലീസ് വെടിവെപ്പില്‍ മാവോയിസ്റ്റ് കൊല്ലപ്പെട്ട സംഭവം വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള അന്വേഷിക്കും. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ നടന്ന വെടിവെപ്പിലാണ് മാവോവാദി വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ക്രിമിനല്‍ നടപടി ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ്തല അന്വേഷണം നടത്തുന്നതിന് വയനാട് ജില്ലാ മജിസ്‌ട്രേറ്റ് Read More …

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍: ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് വേല്‍മുരുകന്റെ ബന്ധുക്കള്‍ കോടതിയില്‍

കല്‍പ്പറ്റ: വയനാട്ടില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേല്‍മുരുകന്റെ ബന്ധുക്കള്‍ കോടതിയില്‍ ഹര്‍ജി നല്‍കി. ഏറ്റുമുട്ടല്‍ കൊലപാതകം സംബന്ധിച്ച്‌ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് വേല്‍മുരുകന്റെ ബന്ധുക്കളുടെ ആവശ്യം. മനുഷ്യാവകാശ പ്രവര്‍ത്തര്‍ മുഖേന വേല്‍മുരുകന്റെ സഹോദരന്‍ മുരുകനാണ് കല്‍പ്പറ്റ ജില്ലാ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഏറ്റുമുട്ടല്‍ കൊലപാതകമെന്ന പൊലീസിന്റെ വാദം അംഗീകരിക്കുന്നില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം Read More …