Category: Wayanad
എലിപ്പനിയെ പ്രതിരോധിക്കാന്‍ വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിനം
വയനാട്: മഹാ പ്രളയത്തിനുശേഷം കേരളത്തെ പിടികൂടിയിരിക്കുന്ന എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഇന്ന് വയനാട്ടില്‍ ഇന്ന് ഡോക്‌സി ദിന൦. ആരോഗ്യമന്ത്രി കെകെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. എലിപ്പനിയെ പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്കും, പ്രളയജലവുമായി സമ്ബര്‍ക്കമുണ്ടായ എല്ലാ ജനങ്ങള്‍ക്കും, ഡോക്‌സിസൈക്‌ളിന്‍ ഗുളിക വിതരണം ചെയ്യും. ഇതാണ് ഡോക്‌സി ദിനാചരണംകൊണ്ട് ഉദ്ദേശിക്കുന്നത്. ജില്ലയിലെ എല്ലാ ആരോഗ്യ Read More …
വൈത്തിരിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു
വൈത്തിരി: കെ എസ് ബി ഓഫിസിനടുത്ത് ദേശീയപാതയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനു തീപിടിച്ചു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരിക്കുകയാണ്.ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് കാറിന് തീപിടിച്ചത് എന്നാണ് പ്രാഥമികനിഗമനം. പുല്‍പ്പള്ളി സ്വദേശി അനീഷിന്റെ കാറിനാണ് തീപിടിച്ചത്. തീപിടിച്ച സമയത്ത് കാറില്‍ അനീഷും ഭാര്യയുമായിരുന്നു ഉണ്ടായിരുന്നത്. കാറിന് തീപിടിക്കുന്നു എന്ന് മനസ്സിലാക്കിയ ഇവര്‍ ഉടന്‍ തന്നെ പുറത്ത് ഇറങ്ങുകയായിരുന്നു. കല്‍പ്പറ്റ അഗ്നിശമനവകുപ്പും Read More …
മഴക്കെടുതിയില്‍ വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ 331 കോടി രൂപയുടെ കൃഷിനാശനഷ്ടം
വയനാട്: കനത്ത മഴയിലും വെള്ളപൊക്കത്തിലും വയനാട്ടിലെ കാര്‍ഷിക മേഖലയില്‍ കനത്ത നാശനഷ്ടം. 331 കോടി രൂപയുടെ കൃഷിയാണ് മഴയിലും വെള്ളപ്പൊക്കത്തിലുമായി നശിച്ചത്.. വാഴ കര്‍ഷകര്‍ക്കാണ് ഏറെ നാശനഷ്ടമുണ്ടായത്. കൃഷി വകുപ്പിന്റെ പ്രാഥമിക വിലയിരുത്തലിലാണ് ഈ കണക്ക് രേഖപ്പെടുത്തുന്നത്. ജില്ലയിലെ ക്യഷിയിടങ്ങള്‍ ദിവസങ്ങളോളം വെള്ളത്തിനടിയിലായത് വിളവെടുപ്പിന് പാകമായ നാണ്യവിളകള്‍ മുഴുവന്‍ നശിക്കാന്‍ കാരണമായി. കുടാതെ ഹെക്ടര്‍ കണക്കിനു Read More …
ആദിവാസി യുവാവ് മരിച്ച നിലയില്‍: നായാട്ടിനിടെ വെടിയേറ്റതാണെന്ന് സംശയം
കല്‍പ്പറ്റ: ആദിവാസി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. നായാട്ടിനിടെ വെടിയേറ്റതാണെന്നാണ് സംശയിക്കുന്നത്. മാനന്തവാടി പേരിയ വരയാല്‍ തലക്കാംക്കുനി കോളനിയിലെ കേളു(38)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വരയാല്‍ പാറത്തോട്ടത്തിന് സമീപം അന്പലക്കണ്ടിയിലെ സ്വകാര്യ തോട്ടത്തിലാണ് ഇന്ന് രാവിലെ മൃതദേഹം നാട്ടുകാര്‍ കണ്ടെത്തിയത്. കൂട്ടുകാരോടൊപ്പം നായാട്ട് നടത്തുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റതാണെന്നാണ് പ്രാഥമിക നിഗമനം. തലപ്പുഴ പോലീസ് അന്വേഷണം തുടങ്ങി.
വയനാട്ടില്‍ നിന്നും വ്യാപകമായി മരങ്ങള്‍ മുറിച്ചുമാറ്റുന്നു; പ്രതിഷേധം ശക്തം
കല്‍പ്പറ്റ: മഴകെടുതിയുടെ ദുരന്തം ഇനിയും വിട്ടുമാറാത്ത വയനാട് ജില്ലയില്‍ വ്യാപകമായി മരങ്ങള്‍ മുറിച്ച് മാറ്റുന്നു. പരിസ്ഥിതി ലോല പ്രദേശം കൂടിയായ എടക്കല്‍ ഗുഹയുടെ സമീപത്തായാണ് മരം മുറി. അനധികൃത മരം മുറിക്കെതിരെ പ്രധിഷേധവും ശക്തമായിട്ടുണ്ട്. ചരിത്ര പ്രധാന്യമുള്ള എടക്കല്‍ ഗുഹയുടെ പരിസരത്ത് നിന്നും നിരവധി മരങ്ങള്‍ ഇതിനോടകം മുറിച്ച് മാറ്റി കഴിഞ്ഞു. എടക്കല്‍ ഗുഹയിലേക്ക് സഞ്ചാരികള്‍ Read More …
നാട് മുഴുവന്‍ പ്രളയത്തിലായപ്പോള്‍ ഈ കിണറിലെ വെള്ളം മുഴുവനും അപ്രത്യക്ഷമായി
സംസ്ഥാനം മുഴുവനും പ്രളയത്തിന്റെ പിടിയിലമര്‍ന്നപ്പോള്‍ ഈ വീട്ടിലെ കിണര്‍ മുഴുവന്‍ വറ്റിവരണ്ടു. ഈ പ്രതിഭാസത്തില്‍ വീട്ടുകാരും നാട്ടുകാരും ഒരു പോലെ ആശങ്കയിലായി.. പരപ്പന്‍പൊയില്‍ തിരുളാംകുന്നുമ്മല്‍ അബ്ദുല്‍റസാക്കിന്റെ വീട്ടിലെ കിണറിലെ വെള്ളമാണ് ഒരു ഉറവപോലും അവശേഷിക്കാതെ പൂര്‍ണമായും ഉള്‍വലിഞ്ഞുപോയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം ശ്രദ്ധയില്‍ പെടുന്നത്. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ നാട്ടിലെ മുഴുവന്‍ ജലസ്രോതസ്സുകളും നിറഞ്ഞുകവിയുമ്ബോള്‍ ഒരു Read More …
വയനാട് വഴിയുള്ള ഗതാഗതം പൂര്‍വ്വസ്ഥിതിയിലേക്ക്.. താമരശ്ശേരി വഴിയും ഗതാഗത പ്രശ്നമില്ല..
വയനാട്ടില്‍ വെള്ളം ഇറങ്ങി തുടങ്ങിയതോടെ ഗതാഗതം പൂര്‍വ്വ സ്ഥിതിയിലേക്ക്. പാല്‍ചുരം ഒഴികെ ബാക്കിയുള്ള ചുരങ്ങളെല്ലാം ഗതാഗതയോഗ്യമായെന്നാണ് റിപ്പോര്‍ട്ട്. താമരശ്ശേരി ചുരം വഴി കോഴിക്കോടേക്ക് പോകുന്നതിനും ഇപ്പോള്‍ തടസ്സമില്ല. അതേസമയം ഈ വഴികളുടെ ജാഗ്രതയോടെ മാത്രമേ യാത്ര തുടരാവൂ. കുറ്റ്യാടി ചുരം വഴിയും ഇപ്പോള്‍ യാത്ര തടസ്സമില്ല. മാനന്തവാടി പനമരം റൂട്ടിലും വെള്ളമിറങ്ങിയിട്ടുണ്ട്. ഈ വഴിയും ഗതാഗതം Read More …
