വയനാട്ടില്‍ 82 കിലോയുടെ വന്‍ സ്വര്‍ണവേട്ട; കോഴിക്കോട് സ്വദേശി കസ്റ്റഡിയില്‍

വയനാട്: മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ സ്വര്‍ണ വേട്ട. വ്യാഴാഴ്ച രാവിലെ എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്ബ് രൂപത്തില്‍ കടത്താന്‍ ശ്രമിച്ച 654 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മനാസിനെ കസ്റ്റഡിയിലെടുത്തു. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ഇടുക്കി – വയനാട് നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍

കട്ടപ്പന:  ഇടുക്കിയിലും വയനാട്ടിലും നദികളില്‍ ദുരൂഹ സാഹചര്യത്തില്‍ അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. സമാനമായ രീതിയില്‍ വയനാട്ടില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും മൃതദേഹം കണ്ടെത്തി. ഇത് മലയാളിയുടേതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം എച്ച്‌ഡി കോട്ട താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വയനാട്ടില്‍ നവദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം ഇതരസംസ്ഥാന തൊഴിലാളികളിലേക്ക് ; ഇതുവരെ ചോദ്യം ചെയ്തത് 19 തൊഴിലാളികളെ

കല്‍പറ്റ:  കല്‍പറ്റ മക്കിയാടിനു സമീപം പന്ത്രണ്ടാംമൈല്‍ പൂരിഞ്ഞിയില്‍ കഴിഞ്ഞദിവസം നവ ദമ്ബതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുന്നു. ശനിയാഴ്ച രാവിലെ വരെ 19 ഇതര സംസ്ഥാനക്കാരെ ചോദ്യം ചെയ്തതായി വെള്ളമുണ്ട എസ്‌ഐ പി.ജിതേഷ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു കൊലയാളിയുടെ രേഖാചിത്രം തയാറാക്കാനുള്ള ശ്രമത്തിലാണു പോലീസ്. പ്രതികളെ പിടികൂടാന്‍ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ Read More …

യുവദമ്ബതികള്‍ കിടപ്പുമുറിയില്‍ വെ​േട്ടറ്റ്​ മരിച്ച നിലയില്‍

മാനന്തവാടി: വയനാട് കണ്ടത്തുവയലില്‍ യുവദമ്ബതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ഫാത്തിമ (19 ) എന്നിവരെയാണ് വീട്ടിനുള്ളില്‍ കിടപ്പ് മുറിയില്‍ കട്ടിലില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ രാവിലെ കണ്ടെത്തിയത്. എല്ലാ മുറികളിലും രക്തം തളം കെട്ടിയിട്ടുണ്ട്. ഉമ്മറിന്റെ മാതാവ് ആയിഷ തൊട്ടടുത്ത് മറ്റൊരു Read More …

മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന് കളത്ത യുവാവും യുവതിയും പിടിയില്‍

വയനാട്: മാനന്തവാടി കുഴിനിലത്ത് മോഷ്ടിച്ച കാറുമായി എത്തി ബൈക്ക് യാത്രാകാരെ ഇടിച്ചു തെറിപ്പിച്ച്‌ കടന്ന് കളത്ത യുവാവും യുവതിയും പോലീസ് പിടിയിലായി. ഇന്ന് രാവിലെ പത്ത് മണിയോടെ കുഴിനിലം ടൗണില്‍ വെച്ചാണ് ബൈക്ക് യാത്രികരായ രണ്ട് പേരെ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച്‌ തെറിപ്പിച്ചത്. ബൈക്കുകള്‍ ഇടിച്ച്‌ തെറിപ്പിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച കാര്‍ പോലീസും നാട്ടുകാരും Read More …

ഈ വർഷം ക്ലാസ് ആരംഭിക്കും വെള്ളമുണ്ട ഗവ. ഐടിഐ യാഥാർഥ്യത്തിലേക്ക്

മാനന്തവാടി കഴിഞ്ഞ ബജറ്റിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വെള്ളമുണ്ട ഗവ.ഐടിഐ യഥാർഥ്യത്തിലേക്ക്. ജില്ലയിലെ  മൂന്നാമത്തെ ഗവ.ഐടിഐ ഈ അധ്യയനവർഷം താൽക്കാലിക കെട്ടിടത്തിൽ തുടങ്ങാനുള്ള നടപടികൾ ഊർജിതം. പ്രാരംഭനടപടികൾ പൂർത്തിയാക്കി ഐടിഐ ഡയറക്ടറേറ്റ് സർക്കാരിലേക്ക് പ്രൊപ്പോസൽ സമർപ്പിച്ചു. ഐടിഐ സ്ഥാപിക്കാൻ പൊതുജനങ്ങൾ 1.21 ഏക്കർ ഭൂമി വാങ്ങി. താൽകാലികമായി ക്ലാസ് ആരംഭിക്കുന്നതിനുള്ള സൗകര്യവും ഒരുക്കി. ഐടിഐ ഡയറക്ടറേറ്റും Read More …

വയനാട്ടില്‍ വനംഭൂമിയില്‍ നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമം; മാണിയുടെ മരുമകനെതിരേ കേസെടുത്തു

മാനന്തവാടി: വയനാട്ടില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍നിന്ന് മരം മുറിച്ച്‌ കടത്താന്‍ ശ്രമിച്ച കേസില്‍ കേരള കോണ്‍ഗ്രസ്‌ എം നേതാവ് കെ.എം.മാണിയുടെ മരുമകനെതിരേ വനംവകുപ്പ് കേസെടുത്തു. വയനാട് ചെതലയത്താണ് മാണിയുടെ മരുമകന്റെ കോഫി പ്ലാന്റേഷന്‍സ് സ്ഥിതി ചെയ്യുന്നത്. സ്ഥലത്ത് നിന്നും ഇരുന്നൂറോളം മരങ്ങള്‍ മുറിച്ചു മാറ്റിയിരുന്നു. മരം വനംവകുപ്പ് പിടിച്ചെടുത്തു. മാണിയുടെ മരുമകന്‍ രാജേഷ്, പിതൃസഹോദരന്‍, Read More …

പന്നിയിറച്ചിയും വെടിയുണ്ടകളുമായി കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

വയനാട്:  കാട്ടുപന്നിയുടെ ഇറച്ചിയും വെടിയുണ്ടകളുമായി കോണ്ഗ്രസ് നേതാവും അനുയായിയും പിടിയിലായി. പുതുപ്പാടി ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിജു, സഹായി പൌലോസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് മൂന്നു കിലോ കാട്ടുപന്നി ഇറച്ചിയും 9 വെടിയുണ്ടകളും പിടിച്ചെടുത്തു. വൈത്തിരി പൊലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി. ആയുധം കൈവശം വെച്ചതിനും വന്യമൃഗങ്ങളെ വേട്ടയാടിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ Read More …