കാല്‍നട ജാഥക്ക് തുടക്കമായി

നവലിബറല്‍ നയങ്ങളെ ചെറുക്കുക, മതനിരപേക്ഷതയുടെ കാവലാളാവുക’ എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്ത് 15ന് ബ്‌ളോക്ക് കേന്ദ്രങ്ങളില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിക്കുന്ന യുവജന പ്രതിരോധത്തിന്റെ പ്രചരണാര്‍ഥം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജില്ലാ കാല്‍നട ജാഥക്ക്  തുടക്കമായി. പേര്യയില്‍ നടന്ന ചടങ്ങില്‍ ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ജാഥ ഉദ്ഘാടനം ചെയ്തു.   ജില്ലാ Read More …

ബാണാസുര സാഗര്‍ അണക്കെട്ടില്‍ കാണാതായവരില്‍ നാലാമത്തെ ആളുടെ മൃതദേഹവും ലഭിച്ചു

ബത്തേരി: ബാണാസുര സാഗര്‍ അണക്കെട്ടില്‍ കൊട്ടത്തോണി മറിഞ്ഞ് കാണാതായവരില്‍ നാലാമത്തെ ആളുടെ മൃതദേഹം ലഭിച്ചു. ചെമ്ബുകടവ് സ്വദേശി വട്ടച്ചോട് ബിനു (42)ന്റെ മൃതദേഹമാണ് ലഭിച്ചത്. കാണാതായ മറ്റു മൂന്നു പേരുടെയും മൃതദേഹം കഴിഞ്ഞ ദിവസങ്ങളിലായി നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയിരുന്നു. ഇന്ന് രാവിലെ പടിഞ്ഞാറത്തറ എസ്.ഐയുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലില്‍ തീരത്തടിഞ്ഞ നിലയിലാണ് ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. Read More …

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വൈദികന്‍ പിടിയില്‍

കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന വൈദികന്‍ പിടിയില്‍. കൊട്ടിയൂര്‍ സ്വദേശിയായ സജി ജോസഫാണ് മംഗലാപുരത്ത് വെച്ച് പിടിയിലായത്. മീനങ്ങാടിക്കടുത്തുള്ള ബാലഭവനിലെ കുട്ടികളാണ് പീഡനത്തിനിരയായത്.   ഇവിടെ വൈദികനായിരുന്ന സജിയുടെ പേരില്‍ പോക്‌സോ നിയമപ്രകാരം മീനങ്ങാടി പോലീസ് കേസെടുത്തിരുന്നു. സ്‌കൂള്‍ അവധിക്കാലത്ത് വൈദികന്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആണ്‍കുട്ടികള്‍ മൊഴി നല്‍കിയത്. 201617 അധ്യയന Read More …

വയനാട് ചുരത്തില്‍ മണ്ണിടിഞ്ഞു; മന്ത്രിയും കുടുങ്ങി

കല്‍പ്പറ്റ: കനത്ത മഴ മൂലം വയനാട് ചുരത്തിലെ ഒമ്ബതാം വളവില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കൃഷി മന്ത്രി വിഎസ് സുനില്‍ കുമാറിന്റെ വാഹനമടക്കം നിരവധി വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങി. രാവിലെ എട്ടരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിനൊപ്പം മരങ്ങളും റോഡിലേക്ക് കടപുഴകി വീണു. നാട്ടുകാരുടെ സഹായത്തോടെ വൈത്തിരി പോലീസ് മരങ്ങള്‍ മുറിച്ചു നീക്കി മന്ത്രിയുടെ വാഹനം കടത്തിവിട്ടു. പിന്നീട് Read More …

ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ വാങ്ങിയത് കുരുമുളക് വിറ്റ പണം കൊണ്ടെന്ന് സികെ ജാനു

വയനാട്: ആദിവാസി സംഘടനാ നേതാവ് സികെ ജാനു കാര്‍ വാങ്ങിയതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. ലക്ഷങ്ങള്‍ വിലമതിക്കുന്ന കാര്‍ ആദിവാസിയായ ജാനു വാങ്ങിയതെങ്ങിനെയെന്ന് ചിലര്‍ ചോദിക്കുന്നു. ഇത്രയും തുകമുടക്കി ജാനു കാര്‍ വാങ്ങിയത് ആദിവാസികളെ വഞ്ചിച്ചുണ്ടാക്കിയ പണമാണെന്നും എന്‍ഡിഎ കൂട്ടുകെട്ടിലൂടെ ഉണ്ടാക്കിയ പണമാണെന്നും ചിലര്‍ അധിക്ഷേപിക്കുന്നു. എന്നാല്‍, കൃഷിയിലൂടെ ഉണ്ടാക്കിയ പണമുപയോഗിച്ചാണ് കാര്‍ വാങ്ങിയതെന്ന് Read More …

വനപാലകരെ വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച നായാട്ടു സംഘത്തെ പിടികൂടി

മാനന്തവാടി:  തലപ്പുഴ മക്കിമല വനത്തിനുള്ളില്‍ നായാട്ടിനിറങ്ങിയ സംഘത്തെ വനപാലകര്‍ പിടികൂടി. തലപ്പുഴമക്കിമല കളംതൊടിയില്‍ നവീന്‍ (30) , പുല്ലട്ട് വീട് റഷീദ് (35), മേലെ തലപ്പുഴ കോളനി സതീശന്‍ (26) എന്നിവരാണ് പിടിയിലായത്. സംഘത്തില്‍ ഉണ്ടായിരുന്ന മക്കിമല ഉദ്യാന വില്ല ഉണ്ണി (39) , അത്തിമല കോളനി രാജന്‍ എന്നിവര്‍ വനപാലകരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. Read More …

സംസ്ഥാനത്ത് കാലവര്‍ഷം നന്നേ കുറഞ്ഞു, വയനാട്ടില്‍ തീരെയില്ല

സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിച്ചതിന് ശേഷം ഇതുവരെ 31 ശതമാനം മഴയുടെ കുറവുണ്ടായി. ഈ വര്‍ഷം ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍ .ശരാശരി ലഭിക്കേണ്ടിയിരുന്ന മഴയെക്കാള്‍ 61 ശതമാനം മഴയാണ് വയനാട് ജില്ലയില്‍ കുറഞ്ഞത് . കര്‍ണാടക തമിഴ് നാട് സംസ്ഥാനങ്ങളോട് ചേര്‍ന്ന് കിടക്കുന്ന വയനാട്ടില്‍ കഴിഞ്ഞ വര്‍ഷവും കാലവര്‍ഷത്തില്‍ മഴ കുറവായിരുന്നു. എന്നാല്‍ വേനല്‍ Read More …

ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭൂസമരം നടത്തും: സി.കെ. ജാനു

വയനാട് : ഭൂരഹിതരുടെ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആദിവാസി ഗോത്ര മഹാസഭയും ജനാധിപത്യ രാഷ്ട്രീയ സഭയും സംയുക്തമായി കേരളത്തില്‍ വ്യാപകമായി ഭൂസമരം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയസഭ ചെയര്‍പേഴ്‌സണ്‍ സി.കെ. ജാനു. സമരത്തിന്റെ മുന്നോടിയായി ആഗസ്റ്റ് 14ന് തിരുവനന്തപുരത്ത് ഭൂസമര കണ്‍വന്‍ഷനും നേതൃസംഗമവും സംഘടിപ്പിക്കും. പട്ടികജാതി വിഭാഗങ്ങള്‍, ഭൂരഹിത തോട്ടം തൊഴിലാളികള്‍ മറ്റ് ഇതര ഭൂരഹിത ജനവിഭാഗങ്ങള്‍ എന്നിവരെയാണ് Read More …