മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പ് ചെമ്പ്ര എസ്റ്റേറ്റ് 19ന് തുറക്കും

കല്‍പ്പറ്റ:  ചെമ്പ്ര എസ്റ്റേറ്റ് സമരം ഒത്തുതീര്‍ന്നു. തിരുവനന്തപുരത്ത് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് ഏഴ് മാസമായി അടഞ്ഞുകിടക്കുന്ന എസ്റ്റേറ്റ് തുറക്കാന്‍ തീരുമാനമായത്. ഇതുപ്രകാരം 19 മുതല്‍ എസ്റ്റേറ്റ് തുറന്ന് പ്രവര്‍ത്തിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എയും  സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളും മാനേജ്‌മെന്റ് പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു.ചര്‍ച്ചയുടെ തീരുമാനപ്രകാരം 2016 Read More …

ജില്ലാ പഞ്ചായത്ത് അവഗണനക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

മാനന്തവാടി:  ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൌകര്യ വികസനത്തിന്റെയും ദൈനംദിന ഭരണത്തിന്റെയും ഉത്തരവാദിത്വ മുള്ള  ജില്ലാ പഞ്ചായത്ത് ഈ ചുമതല നിര്‍വ്വഹിക്കുന്നതില്‍ ദയനീയ പരാജയമാണെന്ന് ഡിവൈഎഫ്‌ഐ ജില്ല കമ്മറ്റി കുറ്റപ്പെടുത്തി. 2013 ലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സീവേജ് ട്രീറ്റ്‌മെന്റ് പഌന്റിന്റെ നിര്‍മ്മാണം ഇതു വരെ പൂര്‍ത്തിയാക്കിയിട്ടില്ല.  ജില്ലാ ആശുപത്രിയിലെ മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരം കാണാനുള്ള ഒരു Read More …

വയനാട്ടിലെ സ്വകാര്യബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് പിന്‍വലിച്ചു

വയനാട്: ജില്ലയില്‍ നടന്നു വന്ന സ്വകാര്യ ബസ് തൊഴിലാളികളുടെ അനിശ്ചിതകാല പണിമുടക്ക് അവസാനിപ്പിച്ചു. എഡിഎമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.   വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് നല്‍കുമെന്ന് ബസുടമകള്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. പ്രതിദിന വേതനത്തില്‍ മൂപ്പത് രൂപയും ദിനബത്തയില്‍ ഒരു രൂപയും തൊഴിലാളികള്‍ക്ക് നല്‍കും.

പ്രകൃതിയെ ചൂഷണം ചെയ്യരുത്: മന്ത്രി ജലീല്‍

കല്‍പ്പറ്റ:   പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം ഭര്‍ത്താവും ഭാര്യയും പോലെയാകണമെന്ന് മന്ത്രി കെ ടി ജലീല്‍. എന്നാല്‍ ഇന്നത്തെ ബന്ധം പരസ്ത്രീയും പരപുരുഷനും പോലെയാണ്. പ്രകൃതിയെ ചൂഷണം ചെയ്യാനുള്ള വസ്തുമാത്രമാക്കി. ചൂഷണം ചെയ്യുകയല്ല ആവശ്യമായത് പ്രകൃതിയില്‍നിന്നും എടുക്കുകയാണ് വേണ്ടത്. പരിസ്ഥിതി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റ ഗവ. കോളേജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രണ്ട്തരം Read More …

വയനാട്ടില്‍ പൂട്ടിയ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ കൂടുതല്‍ സൗകര്യങ്ങളോടെ മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സ്ഥാപിക്കുന്നു

കല്‍പ്പറ്റ: വയനാട് ജില്ലയിലെ അതിര്‍ത്തിപ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന ബീവറേജസ് കോര്‍പറേഷന്റെ ഔട്ട്‌ലറ്റുകള്‍ അടിസ്ഥാന സൗകര്യങ്ങളോടെ ഉചിതമായ സ്ഥലത്തേക്ക് മാറ്റിസ്ഥാപിക്കുന്നതിനും അടച്ചുകിടക്കുന്ന മദ്യഷോപ്പുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനുമുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനായി ഉത്തരമേഖല ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കേരളാ സ്റ്റേറ്റ് ബീവറേജസ് കോര്‍പറേഷന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. മുന്‍സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി വയനാട് ജില്ലയില്‍ ആകെയുണ്ടായിരുന്ന 11 എഫ് എല്‍1 ഷോപ്പുകളില്‍ Read More …

ദേശവിരുദ്ധതീവ്രവാദ ശക്തികള്‍ വയനാടിനെ ഒളിത്താവളമാക്കുന്നു പിണറായി

കല്‍പറ്റ: ദേശവിരുദ്ധശക്തികളും തീവ്രവാദവിഭാഗങ്ങളും അവരുടെ പ്രവര്‍ത്തനം നടത്താന്‍ ഒളിത്താവളമായി വയനാടിെന ഉപയോഗിക്കുന്നത് ഗൗരവമായി കാണേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയില്‍ പുതുതായി നിര്‍മിച്ച ജില്ല പൊലീസ് ആസ്ഥാന മന്ദിരത്തിന്റെയും മേപ്പാടി, മാനന്തവാടി, കാട്ടിക്കുളം എന്നിവിടങ്ങളില്‍ നിര്‍മിച്ച കമ്യൂണിറ്റി റിസോഴ്‌സ് സന്റെറുകളുടെയും ഉദ്ഘാടനം ജില്ല പൊലീസ്? ആസ്ഥാനത്ത് നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടുസംസ്ഥാനങ്ങളുമായി അതിര്‍ത്തിപങ്കിടുന്ന ജില്ലയെന്ന നിലയിലും വനപ്രദേശം Read More …

ഗ്രന്ഥശാലകള്‍ 9000 വൃക്ഷത്തൈകള്‍ നടും

കല്‍പ്പറ്റ:   പരിസ്ഥിതി ദിനത്തില്‍ ഗ്രന്ഥശാലകള്‍വഴി ജില്ലയില്‍ 9000 വൃക്ഷതൈകള്‍ നടും. മാനന്തവാടി താലൂക്ക്തല ഉദ്ഘാടനം പിലാക്കാവ് പൊതുജന ഗ്രന്ഥാലയത്തില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി എ വി മാത്യു നിര്‍വഹിക്കും. വൈത്തിരി താലൂക്ക്തല ഉദ്ഘാടനം ചേനംകൊല്ലി കെ ബി സി ടി ലൈബ്രറിയില്‍ മുട്ടില്‍ പഞ്ചായത്ത് പ്രസിഡന്റ് എ എം നജീബും ബത്തേരി താലൂക്ക്തല ഉദ്ഘാടനം Read More …

വയനാട് മെഡിക്കല്‍ കോളേജ് ഒന്നാംഘട്ട കെട്ടിട നിര്‍മാണം ഉടന്‍

കല്‍പ്പറ്റ:   വയനാട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് നിര്‍മാണത്തിനൊപ്പം അതിന് അനുബന്ധമായി ഒന്നാം ഘട്ട കെട്ടിട നിര്‍മാണവും ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി കിഫ്ബിയുടെ നിര്‍ദ്ദേശാനുസരണം കെഎസ്‌ഐഡിസി ചുമതലപ്പെടുത്തിയ സംഘം മെഡിക്കല്‍കോളേജിനായുള്ള സ്ഥലം പരിശോധിച്ചു. ഒരുമണിക്കൂറിലധികം സ്ഥലത്ത് ചെലവഴിച്ച സംഘം കല്‍പ്പറ്റ എംഎല്‍എ സി കെ ശശീന്ദ്രനുമായും മറ്റ് വകുപ്പ്തല Read More …