കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമെന്ന് സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സിപിഐക്കും കാനം രാജേന്ദ്രനുമെതിരേ രൂക്ഷ വിമര്‍ശനം. കാനത്തിന് മുഖ്യമന്ത്രിയാകാന്‍ മോഹമുണ്ടെന്നും അതിനാലാണ് എല്‍ഡിഎഫില്‍ നിന്നുകൊണ്ട് മുന്നണിയെ സമ്മര്‍ദ്ദത്തിലാക്കി വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. ജില്ലയിലെ ഏരിയ ഘടകങ്ങളില്‍ നിന്നുള്ള പ്രതിനിധികളെല്ലാം സിപിഐക്കെതിരേ രൂക്ഷമായാണ് സംസാരിച്ചത്.     തുടര്‍ച്ചയായ ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുന്ന സിപിഐയെ മുന്നണിയില്‍ ആവശ്യമുണ്ടോ എന്നുള്ള Read More …