ഷുഹൈബ് വധക്കേസ് സിബിഐയ്ക്ക് കൈമാറിയേക്കും; സിപിഎമ്മിന് അനുകൂല നിലപാട്

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എസ്.പി.ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാന പോലീസിന്റെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നുകാട്ടി മാതാപിതാക്കള്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. മുഖ്യമന്ത്രി ഇക്കാര്യം അടുത്തദിവസം തന്നെ ഡിജിപിയുമായി സംസാരിക്കും. സിപിഎം സംസ്ഥാന സമ്മേളനത്തിനുശേഷം കേസ് Read More …