ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം വേണ്ടെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്

അന്‍വര്‍ വലിയാട് ലണ്ടന്‍ : ലോകതലത്തിലെ പ്രമുഖ പുസ്തകപ്രസാകരായ പെന്‍ഗ്വിന്‍ -റാന്‍ഡം ഹൗസ് പ്രസിദ്ധീകാരാണാലയം ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തി. തങ്ങളുടെ പ്രസാധക കമ്പനിയില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സര്‍വ്വകലാശാല ബിരുദം വേണ്ടെന്നാണ് പെന്‍ഗ്വിന്‍ പ്രസാധകര്‍ വ്യക്തമാക്കിയത്. പ്രസാധനരംഗത്ത് വൈവിദ്ധ്യമുണ്ടാക്കുന്നതിനാണ് ഇത്തരത്തിലുളള നടപടിയെന്ന് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചതായാണ് ലണ്ടനിലെ പ്രമുഖ ദിനപത്രമായ ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയതത്. Read More …