വെല്ലുവിളിച്ച് മായാവതി

ന്യൂഡല്‍ഹി: ബിജെപിക്കു ധൈര്യമുണ്ടെങ്കില്‍ ഉത്തര്‍പ്രേദശില്‍ ബാലറ്റു പേപ്പറിലൂടെ വോട്ടിംഗ് നടത്താന്‍ വെല്ലുവിളിച്ച് മായാവതി രാജ്യസഭയില്‍. ഉത്തര്‍ പ്രദേശില്‍ നടന്നത് ജനങ്ങളുടെ വിധിയെഴുത്തല്ലെന്നും വോട്ടിങ് മെഷീന്റെ വിധിയെഴുതാനെന്നും മായാവതി രാജ്യസഭയില്‍ ഉന്നയിച്ചു. ലോകത്തെ പ്രധാനപ്പെട്ട ജനാധിപത്യ രാജ്യങ്ങളിലെല്ലാം തന്നെ ഇപ്പോള്‍ പേപ്പര്‍ ബാലറ്റിലൂടെയാണു വോട്ടിംഗ് നടത്തുന്നതെന്നും ഇതിനായി നിയമം കൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ സഭാ Read More …

ദൃക്‌സാക്ഷിയ്ക്കായ് െ്രെകംബ്രാഞ്ച്

കൊച്ചി: സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഷാജിയുടെ മരണത്തില്‍ വഴിത്തിരിവാകുന്ന ഒരു ദൃക്‌സാക്ഷിയെങ്കിലും ഉണ്ടാകും എന്ന നിഗമനത്തില്‍ ്രൈകം ബ്രാഞ്ച്. രാത്രി ഏഴേ മുക്കാലോടെ മിനിറ്റില്‍ നൂറു കണക്കിന് വാഹനങ്ങള്‍ പായുന്ന ഗോശ്രീ പാലത്തിന് മുകളില്‍ നിന്ന് മിഷേല്‍ കായലിലേയ്ക്ക് ചാടിയെങ്കില്‍ ഏതെങ്കിലും െ്രെഡവറോ, യാത്രക്കാരനോ കണ്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രതീക്ഷ. നിലവില്‍ മിഷേലിനെ പാലത്തില്‍ കണ്ടിരുന്നു എന്ന Read More …

29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കും

ന്യൂഡല്‍ഹി: സൗദി അറേബ്യയില്‍ തൊഴിലുടമ തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന 29 ഇന്ത്യന്‍ തൊഴിലാളികളെ ഉടന്‍ മോചിപ്പിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. കേന്ദ്രമന്ത്രായലയം വിഷയത്തില്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് തെലങ്കാന സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. തടവില്‍ കഴിയുന്ന തൊഴിലാളികള്‍ തെലങ്കാനയില്‍ നിന്നുള്ളവരാണ്. തെലങ്കാന പ്രവാസികാര്യ മന്ത്രി കെടി രാമറാവുവാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍ അഭ്യര്‍ത്ഥിച്ച് കേന്ദ്രത്തിലേയ്ക്ക് കത്തയച്ചത്. കഞ്ജി Read More …

അഡ്വ.എം ബി ഫൈസല്‍ പത്രിക സമര്‍പ്പിച്ചു

മലപ്പുറം:  മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി അഡ്വ.എം ബി ഫൈസല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഒരു മണിക്ക് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ അമിത് മീണ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. മന്ത്രി കെ ടി ജലീല്‍, മുന്‍ മന്ത്രി പാലോളി മുഹമ്മദ്കുട്ടി, സി പി എം ജില്ലാസെക്രട്ടറി പി പി വാസുദേവന്‍, സി Read More …

പാറമ്പുഴ കൂട്ടക്കൊലക്കേസ്: പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ

കോട്ടയം: പാറമ്പുഴ കൂട്ടക്കൊലക്കേസില്‍ പ്രതി നരേന്ദ്ര കുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയുടേതാണ് സുപ്രാധാനമായ വിധി. ഉത്തര്‍പ്രദേശുകാരനായ പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. മൂന്ന് പേരെ മൃഗീയമായി കൊലപ്പെടുത്തിയ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും കോടതി വിലയിരുത്തി. കോടാലികൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വീണ്ടും ഇവരെ ഷോക്കടിപ്പിക്കുകും ചെയ്യുകയാണ് പ്രതി നരേന്ദ്ര കുമാര്‍ Read More …

യു ഡി എഫിലേക്ക് തിരിച്ചുവിളിച്ചതിന് നന്ദി

തിരുവനന്തപുരം:  യു ഡി എഫിലേക്ക് തന്റെ പാര്‍ട്ടിയെ തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണി. എന്നാല്‍ തത്കാലം പിന്തുണ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ്. യു ഡി എഫില്‍ നിന്ന് വേദനയോടെയാണിറങ്ങിയത്. തത്കാലം മടങ്ങിപ്പോവുന്നില്ല. യു ഡി എഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി നിലപാടിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു. Read More …

രോഗിയായ അമ്മയെയും മകളെയും പോലീസ് ഒഴിപ്പിച്ചു

കാഞ്ഞിരപ്പള്ളി: അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടര്‍ന്നു പൊലീസ് ഒഴിപ്പിച്ചു. കുടുംബസ്വത്തു സംബന്ധിച്ച തര്‍ക്കത്തില്‍ ഭര്‍തൃസഹോദരന്‍ നല്‍കിയ കേസിലാണു പൂതക്കുഴി തൈപ്പറമ്ബില്‍ ബബിത ഷാനവാസ് (44), മകള്‍ സൈബ (14) എന്നിവരെ പൊലീസ് വീട്ടില്‍നിന്ന് ഇറക്കിവിട്ടത്. കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്‌റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുന്‍പേ വീട് ഒഴിപ്പിക്കുകയായിരുന്നു. Read More …

ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

ബാഗ്ദാദ്: ബാഗ്ദാദിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. 33 പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ ബാഗ്ദാദിലെ അമിലിലുള്ള നഗരത്തിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്.   മാര്‍ക്കറ്റിന് സമീപമുള്ള നിരവധി കെട്ടിടങ്ങള്‍ക്ക് സ്‌ഫോടനത്തില്‍ കേടുപറ്റി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.