സഭ തടസപ്പെടുത്തിയത് കള്ളന്മാരെ സംരക്ഷിക്കാന്‍

കാണ്‍പൂര്‍: പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം പൂര്‍ണമായും തടസപ്പെട്ടതിന് പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും രംഗത്ത്. പ്രതിപക്ഷം പാര്‍ലമെന്റ് തടസപ്പെടുത്തിയത് കള്ളന്മാര്‍ക്ക് വേണ്ടിയാണെന്ന് പ്രധാനമന്ത്രി ആരോപിച്ചു. ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം കാണ്‍പൂരില്‍ സംഘടിപ്പിച്ച റാലിയിലായിരുന്നു മോദിയുടെ വിമര്‍ശനം. അഴിമതിക്കും കള്ളപ്പണത്തിനും എതിരേ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോള്‍ പ്രതിപക്ഷം അവര്‍ക്ക് പിന്തുണ Read More …

കോതമംഗലം തങ്കളത്ത് കപ്പേളയുടെ ചില്ലുകള്‍ തകര്‍ത്തു

കോതമംഗലം: തങ്കളത്ത് നെല്ലിക്കുഴി സെന്റ് ജോസഫ്‌സ് പള്ളിയുടെ കപ്പേളയുടെ ഗ്ലാസ് ഡോറുകള്‍ അടിച്ച് തകര്‍ത്തു. സംഭവത്തിന് പിന്നില്‍ ബൈക്കിലെത്തിയ മൂന്നു പേരാണെന്നു സംശയിക്കുന്നു. ഞായറാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. തങ്കളത്ത് ധര്‍മ്മഗിരി പ്രൊവിന്‍ഷ്യല്‍ ഹൗസിനു മുന്നിലുള്ള കപ്പേളയ്ക്കു നേരെയാണ് ആക്രമണം നടന്നത്. കപ്പേളയക്കു സമീപം എതിര്‍വശത്ത് സ്ഥിതി ചെയ്യുന്ന റാഡോ ടയേഴ്‌സിലെ സെക്യൂരിറ്റി ജീവനക്കാരന്‍ Read More …

പഴയ നോട്ടുകള്‍ നിക്ഷേപിക്കാന്‍ നിയന്ത്രണം

ന്യൂഡല്‍ഹി ഇനി മുതല്‍ ഒരാള്‍ക്ക് 5000 രൂപയില്‍ താഴെ മാത്രമേ നിക്ഷേപിക്കാനാകൂ.  5000 രൂപ പലതവണയായി അടയ്ക്കാം എന്നാല്‍ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ കെ വൈ സി ഹാജരാക്കണം. 5000 രൂപയില്‍ കൂടുതല്‍ പണമുളളവര്‍ക്ക് ഒരു തവണ നിക്ഷേപിക്കാം. എന്നാല്‍ വിശദമായ അന്വേഷണം നടത്തിയ ശേഷമേ തുക സ്വീകരിക്കുകയുളളുവെന്നും കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. തുക അടയ്ക്കാന്‍ Read More …

ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിഷിക്തനായി

കൊച്ചി: വരാപ്പുഴ അതിരൂപത മെത്രാനായി ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ അഭിഷിക്തനായി. വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഡോ.ജോസഫ് കളത്തിപ്പറമ്പില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കലിന്റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു ശുശ്രൂഷകള്‍. ഭാരതത്തിന്റെ അപ്പസ്‌തോലിക നുണ്‍ഷ്യോയുടെ ചുമതലയുള്ള ഫസ്റ്റ് കൗണ്‍സിലര്‍ മോണ്‍. ഹെന്‍ഡ്രിക് ജഗോസിന്‍സ്‌കി മാര്‍പാപ്പയുടെ, ആര്‍ച്ച്ബിഷപ്പിന്റെ നിയമന ഉത്തരവ് Read More …

അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേയ്‌സ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ടീമിന് അഭിനന്ദനങ്ങള്‍ നേര്‍ന്നത്. മുഖ്യമന്ത്രിയുടെ ഫേയ്‌സ്ബുക്ക് പോസിന്റെ പൂര്‍ണ്ണരൂപം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ കപ്പ് നേടാന്‍ കലാശപ്പോരാട്ടത്തിന് ഇന്ന് കൊച്ചിയില്‍ ഇറങ്ങുന്ന കേരള ബഌസ്റ്റേഴ്‌സ് ടീമിന് വിജയാശംസകള്‍. മലയാളികള്‍ സ്‌നേഹിക്കുന്ന മലയാളികളെ സ്‌നേഹിക്കുന്ന Read More …

രാഷ്ട്രീയക്കാരെ ഭിക്ഷക്കാരാക്കി

പനാജി:  രാജ്യത്തെ നോട്ട് നിരോധനം ഒട്ടേറെ രാഷ്ട്രീയക്കാരെ ഭിക്ഷക്കാരാക്കിയെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരിക്കര്‍. ഗോവയെ ബിസിനസിലൂടെ കൊള്ളയടിക്കാനുള്ള ശ്രമത്തിലായിരുന്നു ചിലര്‍. നോട്ട് പിന്‍ വലിക്കല്‍ ഒരാള്‍ക്ക് ഹൃദയസ്തംഭനം പോലുമുണ്ടാക്കി. എന്നാല്‍ ഹൃദയസ്തംഭനമുണ്ടായത് നോട്ട് പിന്‍ വലിക്കല്‍ മൂലമല്ലെന്ന് അയാള്‍ എല്ലാവരേയും ബോധ്യപ്പെടുത്തുകയും ചെയ്തുവെന്നും പരിക്കര്‍ പറഞ്ഞു. ഗോവയിലെ പോണ്ട മണ്ഡലത്തില്‍ ബിജെപിയുടെ വിജയ് സങ്കല്പ് റാലിയില്‍ Read More …

നിയമ നിര്‍മ്മാണം നടത്തണം

ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറവിടം വ്യക്തമാക്കാതെ വന്‍തോതില്‍ സംഭാവന നല്‍കുന്നത് തടയാന്‍ നിയമഭേദഗതി കൊണ്ടുവരണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നല്‍കുന്ന 2000 രൂപയോ അതിനു മുകളിലോയുള്ള ഉറവിടം വ്യക്തമാക്കാത്ത സംഭാവനകള്‍ നിയന്ത്രിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത്തരം സംഭാവനകള്‍ സ്വീകരിക്കുന്നതിന് ഭരണഘടനാപരമായോ ചട്ടപ്രകാരമോയുള്ള നിയന്ത്രണങ്ങളൊന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലവിലില്ല. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ Read More …

വ്യവസായ വളര്‍ച്ചക്ക് തിരിച്ചടിയാകുന്നു

കോഴിക്കോട്  വിമാനത്താവളങ്ങള്‍ ആവശ്യത്തിനുണ്ടെങ്കിലും റോഡുകള്‍ വികസിക്കാത്തത് സംസ്ഥാനത്ത് യാത്രാ ദുരിതമുണ്ടാക്കുകയാണ്. കേരളത്തിലെത്തുന്ന വ്യവസായികള്‍ ഇതില്‍ മനംമടുത്തു മടങ്ങുന്ന അവസ്ഥയുണെന്നും മുഖ്യമന്ത്രി പിണറായ് വിജയന്‍ പറഞ്ഞു. കോഴിക്കോട് പന്നിയങ്കര മേല്‍പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുമ്പോള്‍ കുറച്ചുപേര്‍ വിഷമമനുഭവിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇതുമാത്രം കണ്ട് അടിസ്ഥാന സൗകര്യവികസനം വേണ്ട എന്നുവയ്ക്കാനാകില്ല. ആളുകളുടെ വിഷമവും കണക്കിലെടുത്ത് Read More …