കെഎസ്ആര്‍ടിസി മിനിമം യാത്രാനിരക്ക് വര്‍ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകള്‍ സമരത്തിലേക്ക്. ഡീസല്‍ വിലവര്‍ധനയുടെ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വര്‍ധന വേണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. മിനിമം നിരക്ക് ഏഴ് രൂപയില്‍ നിന്നും ഒമ്ബത് ആക്കണമെന്നാണ് ബസ്സുടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് ഗതാഗത മന്ത്രി എകെ ശശീന്ദ്രനുമായി ഇന്ന് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ടിക്കറ്റ് നിരക്ക് ഉടന്‍ വര്‍ധിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം Read More …

തലയോലപ്പറമ്പ് കൊലപാതകം: കാലിന്റെ അസ്ഥികള്‍ ലഭിച്ചു

തലയോലപ്പറമ്പ്: മാത്യു കൊലപാതക കേസില്‍ വഴിത്തിരിവാകുമെന്ന പ്രതീക്ഷ. കാലിന്റെ അസ്ഥികളാണിന്ന് ലഭിച്ചത്. പ്രതി അനീഷ് മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് നിന്ന് എല്ലിന്‍ കഷ്ണങ്ങളും മാത്യുവിന്റെ വാച്ചും ഇന്നലെ അന്വേഷണ സംഘം കണ്ടെടുത്തു. മനുഷ്യന്റേത് തന്നെയാണ് എല്ലുകള്‍ എന്ന് ഫോറന്‍സിക് വിഭാഗം സ്ഥിരീകരിച്ചു. അസ്ഥികള്‍ മാത്യുവിന്റേതാണോയെന്ന് ഡി എന്‍ എ പരിശോധനയിലൂടെയെ വ്യക്തമാവൂ.

ഫൈസല്‍ വധം തെളിവെടുപ്പ് നടത്തി

തിരൂര്‍: തിരൂരങ്ങാടി  കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രധാന പ്രതികളുമായി തിരൂരില്‍ പൊലീസ് തെളിവെടുപ്പ് നടത്തി. സംഭവ ശേഷം  പ്രതികള്‍  എത്തി  വസ്ത്രങ്ങള്‍  കഴുകുകയും  തീയിടുകയും  ചെയ്ത  തിരൂര്‍  തൃക്കണ്ടിയൂരിലെ  ആര്‍.എസ്.എസ്   ആസ്ഥാനത്താണ്  അന്വേഷണ സംഘം  തെളിവെടുപ്പ്  നടത്തിയത്. കൃത്യം നിര്‍വഹിച്ച കേസില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള  പ്രതികളായ മംഗലം പുല്ലൂണി കാരാറ്റ്കടവ് കണക്കന്‍ പ്രജീഷ് Read More …

ഔദ്യോദിത ബഹുമതികളോടെ സംസ്‌കരിച്ചു

കണ്ണൂര്‍/ കരിപ്പൂര്‍ കശ്മീരിലെ പാംപോറിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്റെ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഔദ്യോദിത ബഹുമതികളോടെ ഏറ്റുവാങ്ങി. കണ്ണൂര്‍ മട്ടന്നൂര്‍ കൊടോളിപ്രം ചക്കോലകണ്ടി വീട്ടില്‍ സി. രതീഷ് മൃതദേഹമാണ് തിങ്കളാഴ്ച്ച രാവിലെ 9.20നാണ് കരിപ്പൂരിലത്തെിയത്. മുംബൈയില്‍ നിന്നുളള എയര്‍ഇന്ത്യ വിമാനത്തിലാണ് മൃതദേഹം എത്തിച്ചത്. മൂടല്‍ മഞ്ഞ് മൂലം ഒരുമണിക്കൂര്‍ വൈകിയാണ് വിമാനം എത്തിയത്.  പ്രോട്ടോക്കോള്‍ Read More …

റഷ്യയില്‍ വ്യാജമദ്യ ദുരന്തം: 21 പേര്‍ മരിച്ചു

മോസ്‌കോ: ലോഷന്‍ അടങ്ങിയ വ്യാജമദ്യം കഴിച്ച് റഷ്യയില്‍ 21 പേര്‍ മരിച്ചു. 16 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കിഴക്കന്‍ സൈബീരിയന്‍ നഗരത്തിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി. മദ്യത്തില്‍ ബാത്ത്‌റൂമില്‍ ഉപയോഗിക്കുന്ന ലോഷന്റെ അംശമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതെങ്ങനെ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

കരുണ്‍ നായര്‍ക്ക് ട്രിപ്പിള്‍ സെഞ്ചുറി

ചെന്നൈ: കന്നി ടെസ്റ്റ് സെഞ്ചുറിക്ക് ട്രിപ്പിള്‍ സെഞ്ചുറിയുടെ  ശോഭ പകര്‍ന്ന മലയാളി താരം കരുണ്‍ നായരുടെ മികവില്‍ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്. ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടം സ്വന്തമാക്കി മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ നേട്ടത്തെ ട്രിപ്പിള്‍ സെഞ്ചുറിയിലേക്കെത്തിച്ച് കരുണ്‍ അഭിമാനതാരമായത്. കരുണ്‍ 303 റണ്‍സെടുത്തു. ഇന്ത്യ 759 Read More …

എതിര്‍പ്പ് പ്രകടിപ്പിച്ച് ഉമ്മന്‍ ചാണ്ടി

കോട്ടയം: ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തില്‍ വീണ്ടും അതൃപ്തി പ്രകടിപ്പിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോട്ടയം ഡിസിസി പ്രസിഡന്റായി ജോഷി ഫിലിപ്പ് സ്ഥാനമേല്‍ക്കുന്ന ചടങ്ങില്‍ നിന്നും ഉമ്മന്‍ ചാണ്ടി വിട്ടുനിന്നു. ഡിസിസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ ഉള്‍പ്പടെ പ്രമുഖ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലാണ് ഉമ്മന്‍ ചാണ്ടിയുടെ അസാന്നിധ്യം ശ്രദ്ധേയമായത്. ലതിക സുഭാഷും Read More …

ശരിയത്ത് കോടതികള്‍ക്ക് നിരോധനം

മദ്രാസ്സ് ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം സുന്ദര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് വിധി. സംസ്ഥാനത്ത് ശരീയത്ത് കോടതികള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പുവരുത്തി നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പ്രവാസിയായ അബ്ദുള്‍ റഹ്മാന്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യഹര്‍ജിയിലാണ് ഉത്തരവ്. ചെന്നൈയിലെ അണ്ണാ സാലൈയിലുള്ള പള്ളിയ്ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന മക്കാ മസ്ജിദ് ശരിയത്ത് കോടതി അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് Read More …