കശ്മീര്‍ വിഘടനവാദികള്‍ക്കെത്തുന്നത് ചൈനയുടെ ആയുധമെന്ന് കട്ജു

ന്യൂഡല്‍ഹി: കശ്മീരിലെ വിഘടനവാദികളുമായി ചര്‍ച്ച വേണ്ടെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജ് മാര്‍ക്കണ്ഡേയ കട്ജു. ചര്‍ച്ചക്ക് പോയി നാണം കെടുകയാവും ഇന്ത്യക്കുണ്ടാവുക. ചൈന നല്കിയ ആയുധങ്ങളാണ് പാകിസ്ഥാന്‍ കശ്മീരില്‍ വിതരണം ചെയ്യുന്നതെന്നും കട്ജു പറഞ്ഞു. നാഗാലാന്റിലെ സായുധ കലാപത്തിന് പിന്നിലും ചൈനയാണ്. രാജ്യാന്തര ഇടപെടലുള്ളതിനാല്‍ അടുത്ത 15 വര്‍ഷത്തേക്ക് കശ്മീരിലെ സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവില്ല. ഭക്ഷണം, തൊഴില്‍, Read More …

വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്റെ പുരയിടത്തില്‍ പൊട്ടിത്തെറി

തിരുവനന്തപുരം: പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തില്‍ മരിച്ച കരാറുകാരന്‍ സുരേന്ദ്രന്റെ വീടിനുപിന്നില്‍ കുഴിച്ചിട്ടിരുന്ന കരിമരുന്ന് നിര്‍മാണവസ്തുക്കള്‍ പൊട്ടിത്തറിച്ചു. സുരേന്ദ്രന്റെ കഴക്കൂട്ടത്തെ വീട്ടുവളപ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. പൊട്ടിത്തെറിയില്‍ വീടിന്റെ മതില്‍ക്കെട്ടും സമീപത്തെ വീടിന്റെ ജനലുകളും തകര്‍ന്നു. പൊട്ടിത്തെറിയില്‍ അപായം സംഭവിച്ചിട്ടില്ല.

ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി

ന്യൂഡല്‍ഹി: ഹൈദരാബാദ് സര്‍വകലാശാലയില്‍ വീണ്ടും വിദ്യാര്‍ഥി ജീവനൊടുക്കി. പിന്നാക്ക സമുദായത്തില്‍പ്പെട്ട ഒന്നാംവര്‍ഷ വിദ്യാര്‍ഥി പ്രവീണ്‍ കുമാറിനെയാണ് ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പുലര്‍ച്ചെ അഞ്ചുമണിയോടെ മറ്റു കുട്ടികള്‍ എത്തിയപ്പോഴാണ് മുറിയില്‍ പ്രവീണിനെ ഫാനില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സര്‍വകലാശാലയില്‍ ഒന്നാംവര്‍ഷ ഫൈന്‍ ആര്‍ട്‌സ് ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയായിരുന്നു Read More …

മാര്‍പാപ്പയ്ക്ക് പിന്തുണയുമായി യുഎഇ

അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി.വത്തിക്കാനില്‍ വച്ചായിരുന്നു കൂടിക്കാ!ഴ്ച. അക്രമങ്ങളെയും ഭീകരപ്രവര്‍ത്തനത്തെയും നേരിടാനുള്ള മാര്‍പാപ്പയുടെ ശ്രമങ്ങളെ യുഎഇ വിലമതിക്കുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആസാം സ്വദേശി അമിറുള്‍ ഇസ്‌ലാമിനെ ഒന്നാം പ്രതിയാക്കിയാണ് കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ഏപ്രില്‍ 28നാണു കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്ന കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ(30) ക്രൂരമായി കൊല്ലപ്പെട്ടത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ രാജേശ്വരി Read More …

പശുക്കളെ കടത്തിയെന്നാരോപിച്ച് മര്‍ദിച്ച യുവാവ് മരിച്ചു

അഹമ്മദാബാദ്: പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോ സംരക്ഷകര്‍ ക്രൂരമായി മര്‍ദിച്ച യുവാവ് മരിച്ചു. മുഹമ്മദ് അയ്യൂബ് എന്ന 25 കാരനാണ് ദാരുണമായി മരിച്ചത്. തലസ്ഥാനമായ അഹമ്മദാബാദില്‍ സെപ്തംബര്‍ 13നായിരുന്നു സംഭവം. പശുക്കുട്ടിയെയും കാളക്കുട്ടിയെയും കൊണ്ടുപോകുന്ന വാഹനം അപകടത്തില്‍പെട്ട് പശുക്കുട്ടി ചത്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടവര്‍ വാഹനം പരിശോധിക്കുകയും പശുവിനെ കടത്തുകയാണെന്നാരോപിച്ച് അയ്യൂബിനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ അയ്യൂബിനെ Read More …

നരേന്ദ്ര മോദിക്ക് ഇന്ന് 66-ാം പിറന്നാള്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ന് 66-ാം പിറന്നാള്‍. 1950 സെപ്റ്റംബര്‍ 17നാണ് മോദി ജനിച്ചത്. മോദിയുടെ ജന്മദിനം രാജ്യ സേവന ദിനമായി ആഘോഷിക്കാന്‍ പാര്‍ട്ടി അണികള്‍ക്കു ബിജെപി നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്്ട്. അമ്മയ്‌ക്കൊപ്പമാണ് മോദി ഇക്കുറി ജന്മദിനം ആഘോഷിക്കുന്നത്. മോദിയുടെ ഇളയസഹോദരന്‍ പങ്കജ് മോദിയോടൊപ്പമാണ് അമ്മ താമസിക്കുന്നത്. പിറന്നാളിനു മുന്നോടിയായി മോദി ഗുജറാത്തില്‍ എത്തി. Read More …

റിയാദില്‍ വാഹനാപകടം; രണ്ട് മലയാളികള്‍ മരിച്ചു

റിയാദ്: റിയാദിലെ ദുര്‍മയില്‍ കാര്‍ മറിഞ്ഞ് രണ്ട് മലയാളികള്‍ മരിച്ചു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. തൃശൂര്‍ സ്വദേശി തിലകന്‍ (48), ഓമനക്കുട്ടന്‍ (45) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ദുര്‍മയില്‍ പവര്‍ പ്ലാന്റ് റോഡിലായിരുന്നു സംഭവം. ടൊയോട്ട പ്രാഡോ കാര്‍ ഓട്ടത്തിനിടെ ടയര്‍ പൊട്ടി തലകീഴായി മറിഞ്ഞായിരുന്നു അപകടം. പരുമല സ്വദേശി ബാബു വര്‍ഗീസ് Read More …