എം.കെ മുനീര്‍ വിശദീകരണം എഴുതി നല്‍കി

കോഴിക്കോട്: ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത എം.കെ മുനീറിന്റെ നടപടിക്കെതിരെ മുസ്!ലിം ലീഗ് കോഴിക്കോട് ജില്ലാ നേതൃത്വം പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സമീപിച്ചു. മുനീറിന്റെ നടപടി പാര്‍ട്ടിക്ക് അപമാനമുണ്ടാക്കിയെന്നാണ് ജില്ലാ കമ്മിറ്റിയുടെ പരാതി. സംഭവത്തില്‍ എം.കെ മുനീര്‍, ഹൈദരലി തങ്ങള്‍ക്ക് വിശദീകരണം എഴുതി നല്‍കിയെന്നാണ് വിവരം. ശിവസേന കോഴിക്കോട്ട് സംഘടിപ്പിച്ച ഗണേശോല്‍സവം എംകെ മുനീറാണ് Read More …

സ്റ്റമ്പ് കുത്തിക്കയറി; മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കാലില്‍ 30 തുന്നിക്കെട്ട്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം മിച്ചല്‍ സ്റ്റാര്‍ക്കിന് ഗുരുതര പരിക്കോടെ ആശുപത്രിയില്‍. കാലില്‍ സ്റ്റമ്പ് തുളഞ്ഞുകയറിയതാണ് അപകട കാരണം. എന്നാല്‍, എല്ലിന് പൊട്ടല്‍ ഇല്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ അറിയിച്ചു. കാലിനേറ്റ മുറിവില്‍ 30 തുന്നിക്കെട്ടുകള്‍ ഇടേണ്ടിവന്നതായാണ് വിവരം. വെള്ളിയാഴ്ച രാവിലെയാണ് സ്റ്റാര്‍ക്കിന്റെ കാലില്‍ ശസ്ത്രക്രിയ നടത്തിയത്. വ്യാഴാഴ്ച പരിശീലനത്തിനിടെയാണ് ഇടങ്കയ്യന്‍ പേസര്‍ക്ക് പരിക്കേറ്റതെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ Read More …

പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കള്‍ക്ക് മുന്നിലിട്ട് മാനഭംഗപ്പെടുത്തി

ന്യൂഡല്‍ഹി: ഔട്ടര്‍ ഡല്‍ഹിയിലെ അമന്‍ വിഹാറില്‍ രണ്ടു പെണ്‍കുട്ടികളെ പുരുഷ സുഹൃത്തുക്കളുടെ മുന്നില്‍ കൂട്ടബലാല്‍സംഗം ചെയ്തു. 18,17 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ നാലു പേരാണ് ഇന്നലെ രാത്രി പീഡിപ്പിച്ചത്. പെണ്‍കുട്ടികളുടെ സുഹൃത്തുക്കളെ മര്‍ദിച്ചവശരാക്കിയ ശേഷമായിരുന്നു പീഡനം. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒരാള്‍കൂടി സംഘത്തിലുണ്ടെന്ന് പൊലീസ് അറിയിച്ചു. രാത്രി എട്ടരയോടെ പുരുഷ സുഹൃത്തുക്കള്‍ക്കൊപ്പം നടക്കാനിറങ്ങിയതായിരുന്നു പെണ്‍കുട്ടികള്‍. Read More …

തമിഴ്‌നാട്ടില്‍ ബന്ദ് പൂര്‍ണം; സ്റ്റാലിന്‍, കനിമൊഴി അറസ്റ്റില്‍

ചെന്നൈ: കാവേരി നദീജല പ്രശ്‌നത്തിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ആഹ്വാനം ചെയ്ത ബന്ദ് പൂര്‍ണം. പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍, കനിമൊഴി തുടങ്ങിയവര്‍ അറസ്റ്റിലായി. പ്രകടനക്കാര്‍ ട്രെയിനുകള്‍ കടഞ്ഞു. സ്വകാര്യ ബസുകളും ഓട്ടോറിക്ഷകളും നിരത്തിലിറങ്ങിയില്ല. കോളജും സ്‌കൂളുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. കര്‍ഷക, വ്യാപാര സംഘടനകളും ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും സംയുക്തമായി ആഹ്വാനം Read More …

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും

സൗമ്യ വധക്കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ റിവ്യൂ ഹര്‍ജി നല്‍കും.ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി നിയമ മന്ത്രി എകെ ബാലന്‍ ദില്ലിയിലേക്ക്.പുതിയ അഭിഭാഷകനായിരിക്കും റിവ്യൂ ഹര്‍ജി ഫയല്‍ ചെയ്യുക. അതേ സമയം,റിവ്യൂ ഹര്‍ജി ഗുണം ചെയ്യില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ ഉദയഭാനു പറഞ്ഞു.ഒരു സാക്ഷിയും ഫോറന്‍സിക് വിദഗ്ധ ഷെര്‍ലി വാസുവും നല്‍കിയ മൊ!ഴികളിലെ വൈരുദ്ധ്യമാണ് ഗോവിന്ദച്ചാമിക്ക് ഗുണകരമായതെന്നും അഡ്വ.ഉദയഭാനു Read More …

പശു സംരക്ഷകര്‍ അക്രമവുമായി വീണ്ടും നിരത്തില്‍

ന്യൂഡല്‍ഹി: ഒരിടവേളയ്ക്കു ശേഷം പശു സംരക്ഷകര്‍ അക്രമവുമായി നിരത്തിലിറങ്ങി. ഇത്തവണ രാജ്യതലസ്ഥാനത്തായിരുന്നു സംഭവം. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രേം നഗറിലെ മദ്രസയ്ക്കു സമീപം വ്യാഴാഴ്ച പശു സംരക്ഷകരുടെ മര്‍ദനത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു. ഈദ് ദിനത്തില്‍ അറുത്ത കാളകളുടെ മാംസാവശിഷ്ടം മാറ്റുന്നതിനിടെയായിരുന്നു മര്‍ദനം. മിനിലോറിയില്‍ മാംസാവശിഷ്ടവുമായിപോയ രണ്ടുപേരെ പശു സംരക്ഷകര്‍ തടഞ്ഞ് മര്‍ദിക്കുകയായിരുന്നു. ലോറിയില്‍നിന്നും പിടിച്ചിറക്കിയ ശേഷം Read More …

900 ഐഫോണ്‍ അടിച്ചുമാറ്റിയ ‘തിരുടന്‍’മാര്‍ പോലീസ് വലയില്‍

ന്യൂഡല്‍ഹി: ഐഫോണുമായിപോയ ട്രക്ക് അടിച്ചുമാറ്റിയ രണ്ടു ‘തിരുടന്‍’മാരെ ഡല്‍ഹി പോലീസ് പൊക്കി. ഐഫോണ്‍ 5 എസ് 900 എണ്ണമാണ് കള്ളന്‍മാര്‍ കൊണ്ടുപോയത്. ഇതിന് വിപണിയില്‍ ഏകദേശം 2.25 കോടി രൂപ വിലവരും. സംഭവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച തെക്കന്‍ ഡല്‍ഹിയിലെ മഹിപാല്‍പുരിലായിരുന്നു സംഭവം. മഹിപാല്‍പുര്‍ സ്വദേശികളായ മെഹതാബ് അലന്‍ (24), അര്‍മാന്‍ (22) Read More …

ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി

സിഡ്‌നി: ആസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളി യുവഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. ദന്ത ഡോക്ടറായി ജോലി ചെയ്യുന്ന തിരുവല്ല സ്വദേശിയായ ടിനു തോമസിന്റ മൃതദേഹമാണ് വെള്ളിയാഴ്ച രാവിലെ വീടിനടുത്തുനിന്നും കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന ടിനുവിനെ തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് മെല്‍ബണിലെ റോവില്ലയിലെ വീട്ടില്‍ നിന്നും പുറത്തുപോയ ശേഷം കാണാതാവുകയായിരുന്നു. വ്യാഴാഴ്ച രാവിലെ മാതാപിതാക്കള്‍ പോലീസില്‍ പരാതി Read More …